Flash News

ചാണ്ടിമാരില്‍ കുരുങ്ങി എല്‍ഡിഎഫ്- യുഡിഎഫ് മുന്നണികള്‍



തിരുവനന്തപുരം: എല്‍ഡിഎഫിനെയും യുഡിഎഫിനെയും രാഷ്ട്രീയമായി വെട്ടിലാക്കിയതു രണ്ടും ചാണ്ടിമാര്‍. സോളാര്‍ റിപോര്‍ട്ടില്‍ തട്ടി കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ അതികായകന്‍ ഉമ്മന്‍ചാണ്ടി വീണു. തനിക്ക് ഒരാളുടെ ബ്ലാക്ക് മെയിലിങിന് വിധേയനാവേണ്ടി വന്നതായ തുറന്നുപറച്ചില്‍ ഉമ്മന്‍ചാണ്ടിയുടെ വീഴ്ചയുടെ ആഴം വ്യക്തമാക്കുന്നതാണ്. ഉമ്മന്‍ചാണ്ടിക്കുണ്ടായ തിരിച്ചടി യുഡിഎഫിനെ ആകെ ഉലച്ചു. കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം വിട്ടുപോയതോടെ ദുര്‍ബലമായ യുഡിഎഫില്‍ കൂടുതല്‍ കൂടൊഴിയല്‍ നടക്കുമെന്ന സൂചനകളും വന്നുകഴിഞ്ഞു. യുഡിഎഫില്‍ തുടരണമോയെന്ന് ആലോചിക്കുമെന്നു ജനതാദള്‍ സെക്കുലര്‍ വ്യക്തമാക്കി. മുസ്‌ലിംലീഗിന്റെ അഭിപ്രായം ഇതുവരെ പറഞ്ഞിട്ടുമില്ല.  കായല്‍ കൈയേറിയ ഗതാഗതമന്ത്രി തോമസ് ചാണ്ടിയാണ് എല്‍ഡിഎഫിന്റെ തലവേദന. ചാണ്ടിയെ മന്ത്രിസ്ഥാനത്തു നിന്നു നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമാണെങ്കിലും ഇക്കാര്യത്തില്‍ ഒരു തീരുമാനവും സര്‍ക്കാര്‍ കൈക്കൊണ്ടിട്ടില്ല. മുഖ്യമന്ത്രിയുടെ പിന്തുണ ചാണ്ടിക്കുള്ളതിനാല്‍ ഘടക കക്ഷിക ള്‍ക്ക്  അഭിപ്രായം പറയാന്‍ കഴിയാത്ത സ്ഥിതിയാണ്. ചാണ്ടിക്കെതിരേ നടപടി വൈകിപ്പിക്കുന്നത് സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്ന കാര്യത്തില്‍ മുന്നണിയില്‍ അഭിപ്രായവ്യത്യാസമല്ല.  എന്നാല്‍ ചാണ്ടിയെ സംരക്ഷിച്ച് അധികകാലം മുന്നോട്ടുപോവാനാവില്ലെന്ന ബോധ്യം പിണറായിക്കുമുണ്ട്. സോളാറില്‍ കുടുങ്ങിയ ഉമ്മന്‍ചാണ്ടിക്കു പ്രതിരോധം തീര്‍ക്കാന്‍ യുഡിഎഫും തോമസ് ചാണ്ടിയുടെ കസേര നിലനിര്‍ത്താന്‍ എല്‍ഡിഎഫും മെനയുന്ന രാഷ്ട്രീയതന്ത്രങ്ങളാവും ഇനി ഉണ്ടാവുക.
Next Story

RELATED STORIES

Share it