Flash News

ചാടി കളിച്ച് എംഎല്‍എമാര്‍: ജെഡിഎസില്‍ 6 ബിജെപി എംഎല്‍എമാര്‍

ചാടി കളിച്ച് എംഎല്‍എമാര്‍: ജെഡിഎസില്‍ 6 ബിജെപി എംഎല്‍എമാര്‍
X
ബംഗളുരു: വിശ്വാസ വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ കോണ്‍ഗ്രസ്- ജെഡിഎസ് പക്ഷവും ബിജെപി പക്ഷവും തങ്ങളുടെ എംഎല്‍എമാരുടെ എണ്ണത്തില്‍ മാറ്റം വരാതിരിക്കാന്‍ ശ്രമം തുടരവേ ജെഡിഎസില്‍ ബിജെപിയില്‍ നിന്നുള്ള 6 എംഎല്‍എമാരെത്തിയെന്ന് ജെഡിഎസ് വൃത്തങ്ങള്‍ അറിയിച്ചു.



വൊക്കലിഗ സമുദായക്കാരായ എംഎല്‍എമാരാണ് ഇവരെന്ന് ജെഡിഎസ് അവകാശപ്പെടുന്നു. തങ്ങളുടെ രണ്ട് എംഎല്‍എമാരെ ബിജെപി കൊണ്ടുപോയതായി ഇന്നലെ ജെഡിഎസ് ആരോപിച്ചിരുന്നു. ഇതിന് മറുപടിയായി ബിജെപിയുടെ ആറ് എംഎല്‍എമാരെ തിരിച്ചുപിടിച്ചുവെന്നാണ് കോണ്‍ഗ്രസ്‌ജെഡിഎസ് സഖ്യത്തിന്റെ വാദം.അതിനിടെ, രണ്ട് എംഎല്‍എമാര്‍ കോണ്‍ഗ്രസ് ക്യാംപില്‍ തിരിച്ചെത്തിയതായും റിപോര്‍ട്ടുണ്ട്. ആനന്ദ് സിങും പ്രതാപ് പാട്ടിലുമാണ് തിരിച്ചെത്തിയത്. അതിനിടെ ഹൈദരാബാദിലായിരുന്ന എംഎല്‍എമാരെല്ലാം ബംഗളൂരുവില്‍ തിരിച്ചെത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it