malappuram local

ചാക്കീരി അഹമ്മദ് കുട്ടി സ്മാരക അധ്യാപക അവാര്‍ഡ് ദാനവും ഉപജില്ലാ സമ്മേളനവും ഇന്ന്്്

വേങ്ങര: കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂനിയന്‍ വേങ്ങര ഉപ ജില്ലാ സമ്മേളനവും ചാക്കീരി അഹമ്മദ് കുട്ടി സ്മാരക അധ്യാപക അവാര്‍ഡ് ദാനവും ഇന്ന് വൈകിട്ട് മൂന്നിന് വ്യാപാര ഭവനില്‍ നടക്കും. ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ട അധ്യാപകര്‍ക്ക് സ്വീകരണം നല്‍കും. സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി എ കെ സൈനുദ്ദീന്‍ ഉദ്ഘാടനം ചെയ്യും. വ്യാപാര ഭവനില്‍ നിന്ന ആരംഭിക്കുന്ന പ്രകടനം ടൗണ്‍ ചുറ്റി ബസ് സ്റ്റാന്റ് പരിസരത്ത്്് സമാപിക്കും. ജനപ്രതിനിധികള്‍ക്കുള്ള സ്വീകരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. വിവിധ മേഖലകളില്‍ കഴിവു തെളിയിച്ച അധ്യാപകന് മുന്‍ വിദ്യാഭ്യാസ മന്ത്രി ചാക്കീരിയുടെ സ്മരണയില്‍ ഏര്‍പ്പെടുത്തിയ പ്രഥമ അവാര്‍ഡ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ സമ്മാനിക്കും. എം സി മുഹമ്മദ് ഹാജി അനുസ്മരണ പ്രഭാഷണം നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
Next Story

RELATED STORIES

Share it