Flash News

ചാംപ്യന്‍സ് ലീഗ് സെമിഫൈനല്‍ : ഫുള്‍ മാര്‍ക്കോടെ യുവന്റസ് ഫൈനലില്‍



തുറിന്‍: അദ്ഭുതമൊന്നും സംഭവിച്ചില്ല. യുവന്റസിന്റെ ഹോംഗ്രൗണ്ടില്‍ അസാധ്യ തിരിച്ചുവരവുകള്‍ പ്രതീക്ഷിച്ച് ബൂട്ടണിഞ്ഞ മൊണാകോ നിരയ്ക്ക് ഒന്നും ചെയ്യാനായില്ല. ഇറ്റാലിയന്‍ കരുത്തിനു മുന്നില്‍ തകര്‍ന്നടിഞ്ഞതോടെ ചാംപ്യന്‍സ് ലീഗ് ഫൈനല്‍ കടക്കാതെ മൊണാകോ പുറത്തേക്ക്. ആദ്യപാദത്തില്‍ ഗോണ്‍സാലോ ഹിഗ്വയ്‌ന്റെ ഇരട്ടഗോളില്‍ ആധിപത്യം നേടിയ യുവന്റസ് രണ്ടാംപാദത്തിലും രണ്ട് ഗോള്‍ നേടിയാണ് കാര്‍ഡിഫിലേക്കുള്ള ടിക്കറ്റ് സ്വന്തമാക്കിയത്. ഇരുപാദങ്ങളിലും കൂടി ഫ്രഞ്ച് വമ്പന്‍മാര്‍ ആകെ തിരിച്ചടിച്ചത് ഒറ്റ ഗോള്‍. തുറിനിലെ യുവന്റസ് സ്‌റ്റേഡിയത്തില്‍ 40,244 കാണികളെ സാക്ഷിനിര്‍ത്തി അല്ലെഗ്രിയുടെ ശിഷ്യന്മാര്‍ ആവേശോജ്വലം ജയിച്ചുകയറി. സീരി എയിലും കൈയെത്തും ദൂരത്ത് കിരീടം നില്‍ക്കെ, ഇറ്റാലിയന്‍ പടയുടെ അടുത്ത ലക്ഷ്യം ചാംപ്യന്‍സ് ലീഗ് കപ്പുയര്‍ത്തുക എന്നതാണ്.
Next Story

RELATED STORIES

Share it