Flash News

ചാംപ്യന്‍സ് ലീഗ് : മാഡ്രിഡില്‍ ഇന്ന് വിധിദിനം



മാഡ്രിഡ്: സ്പാനിഷ് ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഇന്ന് രാത്രി ഉറക്കമുണ്ടാവില്ല. അത്രമേല്‍ ഹരം പകരുന്ന മല്‍സരമാണ് സ്‌പെയിനിലെ മാഡ്രിഡ് മണ്ണില്‍ നടക്കുന്നത്. ചാംപ്യന്‍സ് ലീഗിന്റെ കലാശപ്പോരില്‍ പേരെഴുതി ചേര്‍ക്കാന്‍ മാഡ്രിഡില്‍ നിന്നുള്ള രണ്ടു കരുത്തന്മാര്‍ ഇന്ന് അവസാന വിധിയെഴുതും. ആദ്യപാദ സെമിഫൈനലില്‍ മുന്‍തൂക്കം നേടിയ റയല്‍ മാഡ്രിഡിന് ഇന്ന് ഗോളടിച്ചില്ലെങ്കിലും ഗോളടിപ്പിക്കാതിരിക്കണം. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഹാട്രിക് ഗോളിലാണ് റയല്‍ മുന്‍തൂക്കം നേടിയത്. ഇന്ന് ഹോംഗ്രൗണ്ടില്‍ നടക്കുന്ന രണ്ടാംപാദത്തില്‍ തിരിച്ചെത്താമെന്നതാണ് അത്‌ലറ്റികോ മാഡ്രിഡിന്റെ പ്രതീക്ഷ.
Next Story

RELATED STORIES

Share it