Flash News

ചാംപ്യന്‍സ് ലീഗ് പ്ലേ ഓഫിന് കളമൊരുങ്ങി; ഇനി തീപാറും പോരാട്ടം

ചാംപ്യന്‍സ് ലീഗ് പ്ലേ ഓഫിന് കളമൊരുങ്ങി; ഇനി തീപാറും പോരാട്ടം
X


ചാംപ്യന്‍സ് ലീഗ്
മാഞ്ചസ്റ്റര്‍ സിറ്റി - ബേസല്‍ (രാത്രി 1.15, സോണി സിക്‌സ്)
ടോട്ടനം - യുവന്റസ് (രാത്രി 1.15, സോണി ടെന്‍ 2)

ടുറിന്‍: ഇംഗ്ലീഷ്  പ്രീമിയര്‍ ലീഗിനും സ്പാനിഷ് ലീഗിനും താല്‍ക്കാലിക വിരാമമിട്ട് യുവേഫ ചാംപ്യന്‍സ് ലീഗിന് ഇന്ന് ( 13-02-2018) വീണ്ടും അരങ്ങുണരും. ലോക ഫുട്‌ബോള്‍ ക്ലബ്ബുകളിലെ കരുത്തന്‍മാര്‍ പരസ്പരം ശക്തി പരീക്ഷിക്കുമ്പോള്‍ കളിക്കളത്തിലെ ആവേശച്ചൂടേറും. ഇന്ന് നടക്കുന്ന സൂപ്പര്‍ പോരാട്ടത്തില്‍ ഇറ്റാലിയന്‍ കരുത്തന്‍മാരായ യുവന്റസും പ്രീമിയര്‍ ലീഗിലെ വമ്പന്‍മാരായ ടോട്ടനവും ഏറ്റുമുട്ടും. മറ്റൊരു മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി ബേസലുമായും പോരടിക്കും. യുവന്റസിന്റെ ഫുട്‌ബോള്‍ കരുത്തിനേക്കാളും ഒരുപടി മുന്നില്‍ നില്‍ക്കുന്നത് ടോട്ടനമാണെങ്കിലും മുന്‍വിധികള്‍ക്ക് മൈതാനത്ത് സ്ഥാനമില്ല. നിലവിലെ ഫോം വിലയിരുത്തുമ്പോള്‍ ഇരു ടീമുകളെയും തുല്യശക്തികളെന്ന് തന്നെ വിശേഷിപ്പിക്കേണ്ടി വരും. യുവന്റസ് അവസാനം കളിച്ച അഞ്ച് മല്‍സരത്തില്‍ ഒരു മല്‍സരത്തില്‍ പോലും പരാജയപ്പെട്ടിട്ടില്ല. സൂപ്പര്‍ താരങ്ങളായ ഗോണ്‍സാലോ ഹിഗ്വെയ്ന്‍, ജിയോര്‍ജിയോ ചില്ലിനി, അലെക്‌സ് സാന്‍ഡ്രോ, സമി ഖെദീര എന്നിവരിലാണ് യുവന്റസിന്റെ പ്രതീക്ഷ. ഗോള്‍വല കാക്കാന്‍ ഇതിഹാസ താരം ജിയാന്‍ ലൂജി ബഫണും യുവന്റസിനൊപ്പമുണ്ട്. നിലവില്‍ ഇറ്റാലിയന്‍ ലീഗിലെ പോയിന്റ് പട്ടികയുടെ തലപ്പത്താണ് യുവന്റസ്ലീഗില്‍ തകര്‍പ്പന്‍ പ്രകടനം തന്നെ പുറത്തെടുത്താണ് ടോട്ടനം യുവന്റസിനെതിരേ ബൂട്ടണിയുന്നത്.അവസാനം കളിച്ച അഞ്ച് മല്‍സരത്തില്‍ ഒരു തവണപോലും ടോട്ടനം തോല്‍വി അറിഞ്ഞില്ലെങ്കിലും ഇതില്‍ രണ്ട് മല്‍സരം സമനിലയിലാണ് കലാശിച്ചത്. അവസാന അങ്കത്തില്‍ കരുത്തരായ ആഴ്‌സനലിലെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ച ആത്മവിശ്വാസത്തോടെയാണ് ടോട്ടനമിറങ്ങുന്നത്. ഹാരി കെയ്ന്‍, ഡെലി അലി, ഹ്യൂങ് മിന്‍ സണ്‍ എന്നിവരിലാണ് ടോട്ടനത്തിന്റെ പ്രതീക്ഷ. ഇരു ടീമുകളും അവസാനമായി നേര്‍ക്കുനേര്‍ പോരടിച്ച രണ്ട് മല്‍സരത്തില്‍ ഓരോ ജയം വീതം ഇരു ടീമും അക്കൗണ്ടിലാക്കി.ജയം ശീലമാക്കിയ സിറ്റിഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തുടര്‍ ജയങ്ങള്‍ മാത്രം അക്കൗണ്ടിലാക്കുന്ന സിറ്റിയുടെ എതിരാളി സ്വിസ് ക്ലബ്ബായ ബേസലാണ്. അവസാനം കളിച്ച അഞ്ച് മല്‍സരത്തില്‍നാല് തവണയും സിറ്റി വിജയം കണ്ടപ്പോള്‍ ഒരു മല്‍സരം സമനിലയിലും കലാശിച്ചു.  അതേ സമയം ബേസല്‍ അവസാനം കളിച്ച അഞ്ച് മല്‍സരത്തില്‍ മൂന്ന് മല്‍സരം ജയിച്ചപ്പോള്‍  രണ്ട് മല്‍സരത്തില്‍ തോല്‍വി വഴങ്ങി.
Next Story

RELATED STORIES

Share it