ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍: ആഴ്‌സനലിനു ബാഴ്‌സ;ചെല്‍സിക്ക് പിഎസ്ജി

പാരിസ്: യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ പ്രീക്വാര്‍ട്ടര്‍ ഫൈനലില്‍ ഇംഗ്ലീഷ് ടീമുകളായ ആഴ്‌സനലിനും ചെല്‍സിക്കും പോരാട്ടം കടുപ്പമാവും. നിലവിലെ ചാംപ്യന്‍മാരും സ്പാനിഷ് ഗ്ലാമര്‍ ക്ലബ്ബുമായ ബാഴ് സലോണയെയാണ് ആഴ്‌സനലിന് എതിരാളികളായി ലഭിച്ചതെങ്കില്‍ ചെല്‍സി ഫ്രഞ്ച് വിജയികളായ പിഎസ്ജിയുമായാണ് കൊമ്പുകോര്‍ക്കുക. തുടര്‍ച്ചയായി മൂന്നാം സീസണിലാണ് ചെല്‍സിയും പിഎസ്ജിയും മുഖാമുഖം വരുന്നത്. ഇന്നലെയാണ് ടൂര്‍ണമെന്റിന്റെ പ്രീക്വാര്‍ട്ടര്‍ ഫിക്‌സ്ചര്‍ പ്രഖ്യാപിച്ചത്.
മറ്റു പ്രീക്വാര്‍ട്ടറുകളില്‍ റയല്‍ മാഡ്രിഡ് എഎസ് റോമയെയും ബയേണ്‍ മ്യൂണിക്ക് യുവന്റസിനെയും അത്‌ലറ്റികോ മാഡ്രിഡ് പിഎസ്‌വി ഐന്തോവനെയും മാഞ്ചസ്റ്റര്‍ സിറ്റി ഡയനാമോ കീവിനെയും ബെന്‍ഫിക്ക സെനിത് സെന്റ് പീറ്റേഴ്‌സ്ബര്‍ഗിനെയും വോള്‍ഫ്‌സ്ബര്‍ഗ് ഗെന്റിനെയും നേരിടും. ആദ്യപാദ പ്രീക്വാര്‍ട്ടര്‍ മല്‍സരങ്ങള്‍ അടുത്ത വര്‍ഷം ഫെബ്രുവരി 16, 17, 23, 24 തിയ്യതികളിലും രണ്ടാംപാദം മാര്‍ച്ച് 8, 9, 15, 16 തിയ്യതികളിലും നടക്കും.
Next Story

RELATED STORIES

Share it