Flash News

ചാംപ്യന്‍സ് ലീഗ് ഗ്രൂപ്പ് സ്റ്റേജ് ഇലവനില്‍ ബാഴ്‌സലോണ താരങ്ങളില്ല

ചാംപ്യന്‍സ് ലീഗ് ഗ്രൂപ്പ് സ്റ്റേജ് ഇലവനില്‍ ബാഴ്‌സലോണ താരങ്ങളില്ല
X
msn

ബാഴ്‌സലോണ: യുവേഫാ ഡോട്ട് കോമിന്റെ ചാംപ്യന്‍സ് ലീഗ് ഗ്രൂപ്പ് സ്റ്റേജ് ഇലവനില്‍ നിന്ന് ബാഴ്‌സലോണ പുറത്ത്. ബാഴ്‌സലോണയുടെ ലോകോത്തര താരങ്ങളായ  ലയണല്‍ മെസ്സി, നെയ്മര്‍, സുവാരസ് എന്നിവരുള്‍പ്പെടുന്ന ഒരാളും ഇലവനില്‍ സ്ഥാനം പിടിച്ചിട്ടില്ല.

റയല്‍ മാഡ്രിഡിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡൊ ഇലവനില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. മാഞ്ചസ്റ്ററിന്റെ റഹീം സ്റ്റെര്‍ലിങ്, ചെല്‍സിയുടെ വില്ല്യന്‍ എന്നിവരും ഇലവനില്‍ സ്ഥാനം നേടി. ബയേണ്‍ മ്യൂണിക്ക്, പാരിസ് സെന്റ് ജര്‍മെന്‍ എന്നീ ക്ലബ്ബുകളില്‍ നിന്നായി തോമസ് മുള്ളര്‍, ഡേവിഡ് ആല്‍ബാ, തിയാഗോ സില്‍വ എന്നിവര്‍ ഇലവനില്‍ സ്ഥാനം പിടിച്ചു.

നിലവില്‍ ബാലണ്‍ ഡിയോര്‍ പുരസ്‌കാര പോരാട്ടത്തിലുള്ള നെയ്മര്‍,മെസ്സി,സുവാരസ് എന്നിവരെ  ഇലവനില്‍ നിന്നൊഴിവാക്കിയത് ബാഴ്‌സയ്ക്ക് തിരിച്ചടിയായി. കഴിഞ്ഞ സീസണില്‍ ബാഴ്‌സയുടെ മൂവര്‍ സംഘം 46 ഗോളുകള്‍ വീതം നേടിയിട്ടുണ്ട്. ക്രിസ്റ്റിയാനോ റൊണാള്‍ഡോ 53 ഗോളും നേടിയിട്ടുണ്ട്.
Next Story

RELATED STORIES

Share it