Flash News

ചാംപ്യന്‍സ് ലീഗിലേക്ക് ഇവര്‍



കരുത്തന്മാരായ റയല്‍ മാഡ്രിഡും ചെല്‍സിയും മൊണാകോയും ചാംപ്യന്മാരായി തിരിച്ചുവന്നപ്പോള്‍ ബയേണ്‍ മ്യൂണിക്കും യുവന്റസും തങ്ങളുടെ കുത്തക നിലനിര്‍ത്തി. പ്രാദേശിക ലീഗുകള്‍ക്ക് തല്‍ക്കാലം വിരാമമായപ്പോള്‍ ചാംപ്യന്‍സ് ലീഗിലെ വാശിയേറിയ പോരാട്ടത്തിനാണ് ഇനി കാല്‍പന്ത് ലോകം കാത്തിരിക്കുന്നത്. യൂറോപിലെ ഏറ്റവും ശക്തര്‍ ആരെന്ന ബലപരീക്ഷണം കൂടിയാണ് ചാംപ്യന്‍സ് ലീഗ്. 2016-17 സീസണ്‍ ഫൈനല്‍ ജൂണ്‍ നാലിന് നടക്കാനിരിക്കെ, അടുത്ത ചാംപ്യന്‍സ് ലീഗിന്റെ ഒരുക്കങ്ങള്‍ തകൃതിയായി ആരംഭിച്ചു കഴിഞ്ഞു. പ്രഥമ ലീഗ് ചാംപ്യന്മാരായ ചെല്‍സി, റയല്‍ മാഡ്രിഡ്, ബയേണ്‍ മ്യൂണിക്, യുവന്റസ്, മൊണാകോ, ബെന്‍ഫിക്ക, ശക്തര്‍ ഡോണെസ്‌ക്, സ്പാര്‍ടക് മോസ്്‌കോ എന്നീ ക്ലബ്ബുകള്‍ പോട്ട് വണ്‍ സ്ഥാനം കരസ്ഥമാക്കി ചാംപ്യന്‍സ് ലീഗ് ഗ്രൂപ്പ് സ്റ്റേജിലേക്ക് യോഗ്യത നേടി. ബാഴ്‌സലോണ, അത്‌ലറ്റികോ മാഡ്രിഡ്, പിഎസ്ജി, ബൊറൂസിയ ഡോര്‍ട്മുണ്ട്, സെവിയ്യ, മാഞ്ചസ്റ്റര്‍ സിറ്റി, എഫ്‌സി പോര്‍ട്ടോ, മാഞ്ചസ്റ്റര്‍ യുനൈറ്റഡ് എന്നീ ക്ലബ്ബുകള്‍ പോട്ട് ടുവിലും നാപോളി, ടോട്ടനം, എഫ്‌സി ബാസെല്‍, ഡൈനാമോ കീവ്, അയാക്‌സ്, ഒളിംപ്യാകോസ്, ആന്‍ഡര്‍ലെക്ട്, ലിവര്‍പൂള്‍ എന്നീ ക്ലബ്ബുകള്‍ പോട്ട് ത്രീയിലും ഇടം നേടി.
Next Story

RELATED STORIES

Share it