ചാംപ്യന്‍സ് ട്രോഫി ഹോക്കി: ഇന്ത്യക്ക് ജയം

ലണ്ടന്‍: ചാംപ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഇന്ത്യന്‍ ടീമിനു ജയം. രണ്ടാം മല്‍സരത്തില്‍ ആതിഥേയരായ ബ്രിട്ടനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് മലയാളി ഗോള്‍കീപ്പര്‍ പി ആര്‍ ശ്രീജേഷ് നയിച്ച ഇന്ത്യ മറികടന്നത്. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ആദ്യ ജയം കൂടിയാണിത്. നേരത്തേ ആദ്യ കളിയില്‍ ഒളിംപിക് ചാംപ്യന്‍മാരായ ജര്‍മനിയുമായി ഇന്ത്യ 3-3ന്റെ സമനില വഴങ്ങിയിരുന്നു.
ബ്രിട്ടനെതിരേ ഇന്ത്യന്‍ ഗോള്‍വല കാത്തതോടെ ദേശീയ ടീമിനായി 150 മല്‍സരങ്ങളെന്ന നാഴികക്കല്ല് ശ്രീജേഷ് പിന്നിട്ടു. മല്‍സരത്തില്‍ ചില തകര്‍പ്പന്‍ സേവുകള്‍ നടത്തിയ ശ്രീജേഷ് ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. കളിയില്‍ ബ്രിട്ടനായിരുന്നു മുന്‍തൂക്കമെങ്കിലും ഇന്ത്യന്‍ പ്രതിരോധത്തെയും ഗോളി ശ്രീജേഷിനെയും കബളിപ്പിക്കാനായില്ല. മന്‍ദീപ് സിങും ഹര്‍മന്‍പ്രീത് സിങുമാണ് ഇന്ത്യക്കായി സ്‌കോര്‍ ചെയ്തത്.
Next Story

RELATED STORIES

Share it