Flash News

ചാംപ്യന്‍സ് ട്രോഫി : കശ്മീര്‍ ചര്‍ച്ചയാക്കാന്‍ പാക് നീക്കം



ഇസ്്‌ലാമാബാദ്: ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യാ-പാക് മല്‍സരങ്ങള്‍ക്കിടെ കശ്മീര്‍ പ്രശ്‌നം ചര്‍ച്ചയാക്കാന്‍ പാകിസ്താന്‍ ഒരുങ്ങുന്നതായി റിപോര്‍ട്ട്. പാക് ചാരസംഘടനയായ ഐഎസ്‌ഐ അയക്കുന്ന 14 അംഗ സംഘം കശ്മീര്‍ അനുകൂല പ്ലക്കാര്‍ഡുകളുമേന്തി ഇംഗ്ലണ്ടിലെ സ്‌റ്റേഡിയത്തില്‍ എത്തുമെന്നാണ് മാധ്യമ റിപോര്‍ട്ട്. കശ്മീര്‍ ശ്രദ്ധ തേടുന്നു. കശ്മീര്‍ ചോരവാര്‍ക്കുന്നു. തങ്ങള്‍ കശ്മീരിനൊപ്പം, ജമ്മു കശ്മീരിന് സ്വാതന്ത്ര്യം നല്‍കുക തുടങ്ങിയ സന്ദേശങ്ങളായിരിക്കും സ്റ്റേഡിയത്തില്‍ ഉയര്‍ത്തുക. കശ്മീര്‍ പ്രശ്‌നത്തെക്കുറിച്ച് രാജ്യാന്തര തലത്തില്‍ ശ്രദ്ധ ക്ഷണിക്കുന്നതിനാണ് പാക് ശ്രമം. ഐഎസ്‌ഐ പദ്ധതിയെക്കുറിച്ച് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. എ3 സൈസില്‍ തയ്യാറാക്കിയ കശ്മീര്‍ അനുകൂല പ്ലക്കാര്‍ഡുകളാവും പ്രദര്‍ശിപ്പിക്കുക. യുഎന്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര വേദികളിലും പാകിസ്താന്‍ ഈ വിഷയം ഉയര്‍ത്തി കൊണ്ടുവരാന്‍ ശ്രമം നടത്തിവരുകയാണ്.
Next Story

RELATED STORIES

Share it