Flash News

ചാംപ്യന്‍സ് ട്രോഫി : ഇന്ത്യന്‍ ടീമിനെ ഉടന്‍ പ്രഖ്യാപിക്കും- ബിസിസിഐ



ന്യൂഡല്‍ഹി: ഐസിസി ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമിനെ ഉടന്‍ പ്രഖ്യാപിക്കണമെന്ന് ഇടക്കാല സമിതി. വിനോദ് റായ് ചെയര്‍മാനായുള്ള ഇടക്കാല സമിതിയാണ് ബിസിസിഐയോട് ഉത്തരവിട്ടത്. ഐസിസിയുമായുള്ള സാമ്പത്തിക തര്‍ക്കത്തെത്തുടര്‍ന്ന് ഈ വര്‍ഷത്തെ ചാംപ്യന്‍സ് ട്രോഫിയില്‍ ബിസിസിഐ ടീമിനെ കളിപ്പിക്കില്ലെന്ന് അഭ്യൂഹം ഉയര്‍ന്നിരുന്നു. അതെല്ലാം നിരസിച്ച ഇടക്കാല സമിതി, ഇന്ത്യ ടൂര്‍ണമെന്റില്‍ പങ്കെടുക്കുമെന്നും എത്രയും വേഗം ടീമിനെ പ്രഖ്യാപിക്കണമെന്നും ബിസിസിഐ അധികൃതരോട് ആവശ്യപ്പെടുകയായിരുന്നു. ഇന്ത്യ ടൂര്‍ണമെന്റില്‍ നിന്ന് പിന്‍മാറരുതെന്ന് ആവശ്യപ്പെട്ട് ക്രിക്കറ്റ് ഇതിഹാസം സചിന്‍ ടെന്‍ഡുല്‍ക്കറും രാഹുല്‍ ദ്രാവിഡും രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ഐസിസി ടീം പ്രഖ്യാപിക്കുന്നതിന് നിശ്ചയിച്ച അവസാന തീയ്യതി ഏപ്രില്‍ 25ന് അവസാനിച്ചിരുന്നു. ജൂണ്‍ ഒന്നിനാണ് ഐസിസി ചാംപ്യന്‍സ് ട്രോഫി ആരംഭിക്കുന്നത്.
Next Story

RELATED STORIES

Share it