Flash News

ചാംപ്യന്‍സ് ട്രോഫി : ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിക്കും



ന്യൂഡല്‍ഹി: അനിശ്ചിതത്വത്തിനും വിവാദങ്ങള്‍ക്കും അവസാനമായി. ഐസിസി ചാംപ്യന്‍സ് ട്രോഫി ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ ടീമിന് ബിസിസിഐ അനുമതി. ഇന്നലെ ചേര്‍ന്ന ബിസിസിഐയുടെ പ്രത്യേക യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമായത്. ജൂണ്‍ ഒന്നിനാരംഭിക്കുന്ന ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ ഇന്ന്് പ്രഖ്യാപിക്കും. ഐസിസി ഉണ്ടാക്കിയ പുതിയ സാമ്പത്തിക നയത്തില്‍ ബിസിസിഐക്ക് അതൃപ്തി ഉണ്ടായതാണ് ടൂര്‍ണമെന്റ് പങ്കാളിത്തത്തെ പ്രതിസന്ധിയിലാക്കിയത്. ഇന്ത്യ കളിക്കില്ലെന്ന് ഔപചാരികമായി പ്രഖ്യാപിക്കാതിരുന്ന ബസിസിഐ ടീമിനെ പ്രഖ്യാപിക്കാതെ പ്രതിഷേധിക്കുകയായിരുന്നു. ഏപ്രില്‍ 25നായിരുന്നു ടൂര്‍ണമെന്റ് സ്‌ക്വാഡിനെ പ്രഖ്യാപിക്കേണ്ട അവസാന തിയ്യതി. ഇന്ത്യ ഒഴികെ മറ്റെല്ലാവരും ടീമിനെ പ്രഖ്യാപിച്ചു കഴിഞ്ഞു. ബിസിസിഐ നിലപാട് മയപ്പെടുത്തിയത് സുപ്രിംകോടതി നിയോഗിച്ച ഇടക്കാല ഭരണസമിതിയുടെ അന്ത്യശാസനം മൂലമാണ്. അതേസമയം, ഐസിസിക്കെതിരേ നിയമനടപടി സ്വീകരിക്കേണ്ടെന്ന് തീരുമാനിച്ച ബിസിസിഐ, പ്രശ്‌നപരിഹാരത്തിന് സെക്രട്ടറി അമിതാഭ് ചൗധരിയെ ചര്‍ച്ചയ്ക്കയക്കാനും യോഗം തീരുമാനിച്ചു.
Next Story

RELATED STORIES

Share it