Flash News

ചാംപ്യന്‍സ് ട്രോഫി : ആസ്‌ത്രേലിയ, ബംഗ്ലാദേശ് ടീമിനെ പ്രഖ്യാപിച്ചു



സിഡ്‌നി/ധക്ക: ദക്ഷിണാഫ്രിക്കയ്ക്കു പിന്നാലെ ആസ്‌ത്രേലിയയും ബംഗ്ലാദേശും ഐസിസി ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള ടീമുകളെ പ്രഖ്യാപിച്ചു. പരിക്കിനെത്തുടര്‍ന്ന് വിശ്രമത്തിലായിരുന്ന ഫാസ്റ്റ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനൊപ്പം ജെയിംസ് പാറ്റിന്‍സനും പാറ്റ് കുമ്മിന്‍സും ആസ്‌ത്രേലിയന്‍ നിരയില്‍ തിരിച്ചെത്തി. അതേസമയം പരിക്കിനെത്തുടര്‍ന്ന് ഓള്‍റൗണ്ടര്‍ ജെയിംസ് ഫോക്‌നരെ ഓസീസ് ടീമില്‍ ഉള്‍പ്പെടുത്തിയില്ല. ഐപിഎല്ലില്‍ മികച്ച പ്രകടനം പുറത്തെടുത്ത ക്രിസ് ലിനും ആസ്‌ത്രേലിയന്‍ ടീമില്‍ ഇടം കണ്ടെത്തി. ടീം: സ്റ്റീവ് സ്മിത്ത് (നായകന്‍), ഡേവിഡ് വാര്‍ണര്‍, പാറ്റ് കുമ്മിന്‍സ്, ആരോണ്‍ ഫിഞ്ച്, ജോണ്‍ ഹാസ്റ്റിങ്‌സ്, ജോഷ് ഹെയ്‌സല്‍വുഡ്, ട്രവിസ് ഹെഡ്, മോയിസസ് ഹെന്റിക്വസ്, ക്രിസ് ലിന്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, ജെയിംസ് പാറ്റിന്‍സണ്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, മാര്‍ക്കസ് സ്റ്റോണിസ്, മാത്യു വേഡ്, ആദം സാംപ.അതേസമയം, പേസ് ബൗളര്‍ ഷഫി ഉള്‍ ഇസ്‌ലാം ബംഗ്ലാദേശ് ടീമില്‍ തിരിച്ചെത്തി. പരിക്കിനെ തുടര്‍ന്ന് നൂറുല്‍ ഹസന്‍, പേസ്ബൗളര്‍ സുഭാഷിസ് റോയ്, ഓള്‍റൗണ്ടര്‍ ശുവഗത എന്നിവര്‍ക്ക് ടീമില്‍ ഇടം കണ്ടെത്താനായില്ല. ടീം: തമിം ഇക്ബാല്‍, സൗമ്യ സര്‍ക്കാര്‍, ഇമ്രുല്‍ കൈസ്, മുഷ്ഫിഖുര്‍ റഹീം, ഷക്കീബ് അല്‍ ഹസന്‍, മഹ്മ്മൂദുള്ള, സാബിര്‍ റഹ്മാന്‍, മുസദേക് ഹുസൈന്‍, മെഹ്ദി ഹസന്‍, സന്‍സുമല്‍ ഇസ്‌ലാം, മഷ്‌റഫേ ബിന്‍ മൊര്‍ത്താസ (നായകന്‍), മുസ്തഫിസുര്‍ റഹ്മാന്‍, തസ്‌കിന്‍ അഹമ്മദ്, റൂബല്‍ ഹുസൈന്‍, ഷെയ്ഫുല്‍ ഇസ്‌ലാം.
Next Story

RELATED STORIES

Share it