ചാംപ്യന്‍മാര്‍ക്കു മുന്നില്‍ ബ്ലാസ്റ്റേഴ്‌സ് കൊമ്പുതാഴ്ത്തി

കൊല്‍ക്കത്ത: ഐ.എസ്.എല്ലില്‍ അത്‌ലറ്റികോ ഡി കൊല്‍ക്കത്ത 2-1ന് കേരള ബ്ലാസ്‌റ്റേഴ്‌സിനെ തോല്‍പ്പിച്ചു, പ്രഥമ ഐ.എസ്.എല്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനലിലെ തനിയാവര്‍ത്തനം എന്ന വിശേഷിപ്പിക്കപ്പെട്ട മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ കൊല്‍ക്കത്തയ്ക്കു മുന്നില്‍ ബ്ലാസ്‌റ്റേഴ്‌സ് പൊരുതി വീഴുകയായിരുന്നു.ഫുട്‌ബോള്‍ ഇതിഹാസം പെലെ മല്‍സരം കാണാനെത്തിയിരുന്നു.

അരാത്ത ഇസൂമിയും (ആറാം മിനിറ്റ്) ജാവി ലാറയുമാണ് (53) സ്വന്തം കാണികള്‍ക്കു മുന്നില്‍ കൊല്‍ക്കത്തയ്ക്കു വേണ്ടി ലക്ഷ്യം കണ്ടത് 80ാം മിനിറ്റില്‍ ക്രിസ്റ്റഫര്‍ ഡാഗ്‌നലാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോള്‍ മടക്കിയത്. ഇതിഹാസ സാന്നിധ്യം കൊണ്ട് അനുഗ്രഹീതമായ സാള്‍ട്ട്‌ലേക്ക് സ്‌റ്റേഡിയത്തിലേക്ക് 61,237 കാണികളാണ് മല്‍സരം വീക്ഷിക്കാനെത്തിയത്.
Next Story

RELATED STORIES

Share it