ചാംപ്യന്മാരെ മുംബൈ വീഴ്ത്തി
BY Sumeera SMR4 Dec 2015 7:28 PM GMT
Sumeera SMR4 Dec 2015 7:28 PM GMT
കൊല്‍ക്കത്ത: ടൂര്‍ണമെന്റില്‍ നിന്നും നേരത്തെ പുറത്തായ മുംബൈ എഫ്.സി ഒടുവില്‍ തലയുയര്‍ത്തി മടങ്ങി. ഇന്നലെ നടന്ന അവസാന മല്‍സരത്തില്‍ ചാംപ്യന്മാരായ അത്ലറ്റികോ കൊല്‍ക്കത്തയെ അവരുടെ തട്ടകത്തില്‍ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് മുംബൈ തകര്‍ത്തു വിട്ടത്.
ഹെയ്ത്തി താരം സോണി നോര്‍ദെയുടെ ഇരട്ട ഗോളും (26, 94) ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ഛേത്രി (90)യുടെ ഗോളുമാണ് മുംബൈയ്ക്കു വിജയം സമ്മാനിച്ചത്. 47-ാം മിനിറ്റില്‍ ഇയാന്‍ഹ്യൂം, 90-ാം മിനിറ്റില്‍ അരാത്ത ഇസുമി, എന്നിവരിലൂടെ കൊല്‍ക്കത്തയും മറുപടി നല്കി.
ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ മാറി മറിഞ്ഞ നിമിഷങ്ങള്‍ക്കൊടുവിലായിരുന്നു മുംബൈയുടെ വിജയം. ഹെയ്ത്തി താരം സോണി നോര്ദയിലൂടെ മുംബൈയായിരുന്നു ആദ്യ ലീഡ് നേടിയത്.
വിജയത്തോടെ 16 മല്‍സരങ്ങളില്‍ നിന്നും 14 പോയിന്റുമായി മുംബൈ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തു നിന്നും ഒരു സ്ഥാനം മെച്ചപ്പെടുത്തി ഏഴാമതെത്തി. ഇതോടെ കഴിഞ്ഞ വര്‍ഷത്തെ റണ്ണറപ്പുകളായ കേരള ബ്ലാസ്റ്റേഴ്സ് അവസാന സ്ഥാനത്തേക്ക് കൂപ്പുകുത്തി. മുംബൈക്കെതിരേ തോല്‍വി വഴങ്ങിയെങ്കിലും 14 മല്‍സരങ്ങളില്‍ നിന്നും 23 പോയിന്റുമായി കൊല്‍ക്കത്ത തന്നെയാണ് ഒന്നാം സ്ഥാനത്തുള്ളത്. നാല് ജയവും നാല് സമനിലയും ആറ് തോല്‍വിയുമടക്കമാണ് 16 പോയിന്റ് നേടി മുംബൈ ഏഴാം സ്ഥാനത്തെത്തിയത്.

Next Story
RELATED STORIES
മോക്പോളില്‍ ബിജെപിക്ക് അധികവോട്ട്; അന്വേഷണത്തിന് സുപ്രിംകോടതി
18 April 2024 12:57 PM GMTസെറിലാക്കിന്റെ ബേബിഫുഡ് അപകടകരം; അമിത അളവില്‍ പഞ്ചസാരയെന്ന് പഠന...
18 April 2024 12:56 PM GMTഗള്‍ഫില്‍ മഴയ്ക്കു ശമനം; കോടികളുടെ നഷ്ടം
17 April 2024 9:48 AM GMTമസറയിലെ ആടുജീവിതത്തിൻ്റെ ഓര്‍മകള്‍ അയവിറക്കി നജീബ്
15 April 2024 4:52 PM GMTഇറാന്റെ തിരിച്ചടി ഉടന്‍; യാത്രാവിലക്കുമായി അമേരിക്ക|thejasnews
12 April 2024 12:12 PM GMTഅസ്സലാമു അലൈക യാ ശഹ്റ റദമാന്|റമദാന് വിചാരം എപ്പിസോഡ് 30
9 April 2024 7:51 AM GMT