Sports

ചാംപ്യന്‍മാരെ ഞെട്ടിക്കാന്‍ അഫ്ഗാന്‍ പട

ചാംപ്യന്‍മാരെ ഞെട്ടിക്കാന്‍  അഫ്ഗാന്‍ പട
X
Angelo Mathews

കൊല്‍ക്കത്ത: കുട്ടി ക്രിക്കറ്റില്‍ തങ്ങള്‍ കുഞ്ഞന്‍മാരല്ലെന്ന് തെളിയിക്കാനൊരുങ്ങുകയാണ് അഫ്ഗാനിസ്താന്‍. ട്വന്റി ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ന് നടക്കുന്ന ഏക മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ശ്രീലങ്കയാണ് അഫ്ഗാനിസ്താന്റെ എതിരാളികള്‍. സൂപ്പര്‍ 10 റൗണ്ടിലെ ഗ്രൂപ്പ് ഒന്നിലാണ് ടൂര്‍ണമെന്റില്‍ വിജയത്തോടെ തുടങ്ങാന്‍ ലങ്കയും അഫ്ഗാനും കച്ചകെട്ടുന്നത്.
ചരിത്രത്തിലാദ്യമായി ട്വന്റി ലോകകപ്പിന്റെ സൂപ്പര്‍ 10ലേക്ക് ടിക്കറ്റെടുത്ത അഫ്ഗാന്‍ അട്ടിമറി വിജയമാണ് ശ്രീലങ്കയ്‌ക്കെതിരേ ലക്ഷ്യംവയ്ക്കുന്നത്. യോഗ്യത റൗണ്ടില്‍ ഗ്രൂപ്പ് ബിയില്‍ കളിച്ച മൂന്നിലും വെന്നിക്കൊടി നാട്ടിയായിരുന്നു അഫ്ഗാന്റെ കുതിപ്പ്. ക്രിക്കറ്റിലെ മുന്‍ ഗ്ലാമര്‍ ടീമുകളിലൊന്നായ സിംബാബ്‌വെ വരെ അഫ്ഗാന്റെ ചരിത്ര കുതിപ്പിന് മുന്നില്‍ തകര്‍ന്നടിയുകയായിരുന്നു.
എന്നാല്‍, ഒരുപറ്റം സൂപ്പര്‍ താരങ്ങളാല്‍ സമ്പന്നമായ ലങ്ക ന്‍ ടീമിനെ വീഴ്ത്തുകയെന്നത് അഫ്ഗാന് ഏറെ വെല്ലുവളിയാവും. ട്വന്റിയില്‍ സമീപകാലത്തായി മോശം പ്രകടനമാണ് നടത്തുന്നതെങ്കിലും ലോകകപ്പിലൂടെ തിരിച്ചുവരാനൊരുങ്ങുകയാണ് സിംഹള വീരന്‍മാര്‍. അവസാനം കളിച്ച 10 ട്വന്റികളില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് ലങ്കയ്ക്ക് ജയിക്കാനായത്.
പരിക്ക് അലട്ടുന്ന പേസറും മുന്‍ ക്യാപ്റ്റനുമായ ലസിത് മലിങ്ക ഇന്ന് അഫ്ഗാനെതിരേ കളിക്കുന്ന കാര്യം സംശയത്തിലാണ്. എയ്ഞ്ചലോ മാത്യൂസാണ് ടൂര്‍ണമെന്റില്‍ ലങ്കയെ നയിക്കുന്നത്.
അതേസമയം, അടുത്ത കാലത്തായി ട്വന്റിയില്‍ മാസ്മരിക പ്രകടനമാണ് അഫ്ഗാന്‍ കാഴ്ചവയ്ക്കുന്നത്. അവസാനം കളിച്ച 10 മല്‍സരങ്ങളില്‍ ഒമ്പതിലും വെന്നിക്കൊടി നാട്ടാന്‍ അഫ്ഗാന് കഴിഞ്ഞിരുന്നു.
ഇരു ടീമും ആദ്യമായാണ് ട്വ ന്റിയില്‍ നേര്‍ക്കുനേര്‍ വരുന്നത്. അസ്ഗര്‍ സ്റ്റാനിക്‌സായിയാണ് അഫ്ഗാന്‍ ക്യാപ്റ്റന്‍.  [related]
Next Story

RELATED STORIES

Share it