World

ചര്‍ച്ചയ്ക്കു യുഎസിനോട് യാചിക്കില്ലെന്ന് ഉത്തര കൊറിയ

പ്യോങ്‌യ്യാങ്: ഉത്തര കൊറിയയെ പ്രതികൂലമായി ബാധിക്കുന്ന രീതിയില്‍ നിയമവിരുദ്ധമായും ബലാല്‍ക്കാരത്തിലൂടെയും ആണവ നിര്‍വ്യാപനം നടത്താനാണു നീക്കമെങ്കില്‍ ഉച്ചകോടി ബഹിഷ്‌കരിക്കുമെന്ന് ഉത്തര കൊറിയന്‍ വിദേശകാര്യ സഹമന്ത്രി.
ചര്‍ച്ചയ്ക്കു വേണ്ടി യുഎസിനോട് യാചിക്കില്ല. തങ്ങള്‍ക്കൊപ്പം ഒരുമിച്ചിരിക്കാന്‍ തയ്യാറല്ലെങ്കില്‍ അതിന്റെ ആവശ്യകത അവരെ ബോധ്യപ്പെടുത്താന്‍ തങ്ങള്‍ പ്രയത്‌നിക്കില്ലെന്നും വിദേശ കാര്യ സഹമന്ത്രി ചോ സണ്‍ ഹ്യൂ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. തങ്ങളുമായി ചര്‍ച്ചയ്ക്കു തയ്യാറാവുമോ, അതോ ആണ്വായുധങ്ങളുടെ പേരില്‍ തങ്ങളോട് ഏറ്റുമുട്ടുമോ എന്നതു യുഎസിന്റെ തീരുമാനത്തെ മാത്രം ആശ്രയിച്ചിരിക്കും. ഇക്കാര്യത്തില്‍ യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ ഭീഷണി വിഡ്ഢിത്തവും അജ്ഞതയുമാണെന്നും അദ്ദേഹം പറഞ്ഞു.
യുഎസിന്റെ ആവശ്യങ്ങള്‍ അനുസരിക്കാന്‍ ഉത്തര കൊറിയ തയ്യാറല്ലെങ്കില്‍ ലിബിയയെപ്പോലെ ഇല്ലാതാക്കുമെന്നു കഴിഞ്ഞദിവസം യുഎസ് വൈസ് പ്രസിഡന്റ്്് മൈക്ക് പെന്‍സ് ഭീഷണിപ്പെടുത്തിയിരുന്നു.
Next Story

RELATED STORIES

Share it