kannur local

ചരിത്ര സ്മാരകമായി ധര്‍മക്കിണറും കുടിവെള്ള ടാങ്കും

ഇരിക്കൂര്‍: പൊതു കിണറുകളും കുടിവെള്ള പദ്ധതികളും അധികൃതരുടെ അവഗണനയില്‍ നശോന്മുഖമാവുമ്പോള്‍ 70വര്‍ഷം പഴക്കമുള്ള ധര്‍മ കിണറും വാട്ടര്‍ ടാങ്കും ഇന്നും ചരിത്രസ്മാരകം പോലെ ഏവരുടെയും ശ്രദ്ധയാകര്‍ഷിക്കുന്നു.
ഇരിട്ടി-തളിപ്പറമ്പ് സംസ്ഥാനപാതയില്‍ പെരുമണ്ണില്‍ സ്വന്തം സ്ഥലത്ത് പൊതുജനങ്ങള്‍ക്ക് വെള്ളമെടുക്കാന്‍ കിണറും പക്ഷി മൃഗാദികള്‍ക്ക് ദാഹമകറ്റാന്‍ വെള്ളടാങ്കും നിര്‍മിച്ചു നല്‍കിയത് ഇരിക്കൂറിലെ എ സി കുഞ്ഞായിന്‍ ആയിരുന്നു. സ്വന്തം ചെലവിലായിരുന്നു കിണര്‍ നിര്‍മിച്ചത്. മറ്റു പ്രദേശങ്ങളില്‍ നിന്ന് എത്തുന്ന നാല്‍ക്കാലികള്‍ ദാഹം മാറ്റിയിരുന്നത് ഇവിടെയായിരുന്നു. ഇരിക്കൂറില്‍ നിന്ന് കുഞ്ഞായിന്‍ നടന്നെത്തി കിണറ്റില്‍ നിന്ന് വെള്ളം കോരി ടാങ്ക് നിറക്കുമായിരുന്നു. ഇത് 1946വരെ തുടര്‍ന്നു. കുഞ്ഞായന്‍ മരിച്ച ശേഷം മക്കളാണ് പ്രവൃത്തി നടത്തുന്നത്.
Next Story

RELATED STORIES

Share it