Flash News

ചരിത്ര നേട്ടം സ്വന്തമാക്കി പൂജ കഡിയാന്‍; വുഷു ലോക ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണം

ചരിത്ര നേട്ടം സ്വന്തമാക്കി പൂജ കഡിയാന്‍; വുഷു ലോക ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണം
X

മോസ്‌കോ: റഷ്യയില്‍ നടന്ന വുഷു ലോക ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണം കരസ്ഥമാക്കി പൂ കനഡിയാന്‍ ചരിത്രം രചിച്ചു. 75 കിലോ ഗ്രാം സാന്‍ഡാ വിഭാഗത്തിലാണ് പൂജയുടെ സ്വര്‍ണ നേട്ടം. വുഷു ലോക ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യ നേടുന്ന ആദ്യ സ്വര്‍ണമാണിത്. ഫൈനലില്‍ റഷ്യയുടെ ഇവ്‌ഗെനിയ സ്റ്റെപ്പനോവയെ പരാജയപ്പെടുത്തിയാണ് പൂജയുടെ ചരിത്ര നേട്ടം. സെമിയില്‍ ഈജിപ്തിന്റെ ഹെബയെയും പൂജ പരാജയപ്പെടുത്തി. 14ാമത് വുഷു ലോക ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യ 14 മെഡലുകളാണ് സ്വന്തമാക്കിയത്. 48 കിലോഗ്രാം പുരുഷ വിഭാഗം സാന്‍ഡയില്‍ രാമചന്ദ്ര സിങ് , 60 കിലോ ഗ്രാം വിഭാഗത്തില്‍ ബാനു പ്രതാപ് സിങ്, 90 കിലോ ഗ്രാം വിഭാഗത്തില്‍ രജീന്ദര്‍ സിങ് എന്നിവര്‍ വെങ്കല മെഡലും സ്വന്തമാക്കി. വനിതകളുടെ 65 കിലോഗ്രാം സാന്‍ഡയില്‍ അരുണ്‍പമ ദേവി കെയിഷാം വെങ്കലം മെഡലും കരസ്ഥമാക്കി.
Next Story

RELATED STORIES

Share it