Cricket

ചരിത്ര തോല്‍വി ഏറ്റുവാങ്ങി ഇന്ത്യ; ബംഗ്ലാ കടുവകള്‍ക്ക് മുന്നില്‍ നാണം കെട്ടു

ചരിത്ര തോല്‍വി ഏറ്റുവാങ്ങി ഇന്ത്യ; ബംഗ്ലാ കടുവകള്‍ക്ക് മുന്നില്‍ നാണം കെട്ടു
X

ക്വാലാലംപൂര്‍: ഏഷ്യ കപ്പ്് വനിതാ ട്വന്റി 20 ക്രിക്കറ്റ്് ടൂര്‍ണമെന്റില്‍ അജയ്യരായി തുടരുന്ന ഇന്ത്യയെ കീഴ്‌പ്പെടുത്തി ബംഗ്ലാദേശ് വനിതകള്‍. ഏഴു വിക്കറ്റുകള്‍ക്കാണ് ബംഗ്ലാദേശ് ഇന്ത്യയെ മുട്ടുകുത്തിച്ചത്.  മല്‍സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റിന് 141 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ബംഗ്ലാദേശ് രണ്ട് പന്ത് ബാക്കി നില്‍ക്കേ മൂന്ന്് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സെടുത്ത്  വിജയതീരമണിയുകയായിരുന്നു. ഏഴ് വിക്കറ്റ് നഷ്ടപ്പെട്ട ഇന്ത്യന്‍ നിരയില്‍ മൂന്ന് താരങ്ങളാണ് റണ്ണൗട്ടില്‍ കുരുങ്ങിയത്. മികച്ച ഓള്‍ റൗണ്ട് പ്രകടനം കാഴ്ച വച്ച റുമാന അഹ്മദിന്റെ പ്രകടനവും ടീമിന്റെ വിജയത്തില്‍ നിര്‍ണായകമായി. ബൗളിങില്‍ റുമാന മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ബാറ്റിങില്‍ 42 റണ്‍സുമെടുത്ത് കരുത്തുകാട്ടി.
ബംഗ്ലാദേശിനെതിരെ താരതമ്യേന മികച്ച സ്‌കോര്‍ ഇന്ത്യ പടുത്തുയര്‍ത്തിയെങ്കിലും കരുതലോടെ കളിച്ച ബംഗ്ലാ വനിതകള്‍ ഇന്ത്യയെ മറികടക്കുകയായിരുന്നു. ഹര്‍മന്‍പ്രീത് കൗര്‍ (42), ദീപ്തി ശര്‍മ (32) തുടങ്ങിയവരാണ് ഇന്ത്യയുടെ പ്രധാന സ്‌കോറര്‍മാര്‍. മിതാലി രാജും(15) പൂജ വസ്ത്രകാറും( 20) ജുലാന്‍ ഗോസ്വാമിയു(4) മാണ് റണ്ണൗട്ടിലൂടെ കൂടാരം കയറിയത്.
ആദ്യ വിക്കറ്റിന് ശേഷം മികച്ച പാര്‍ട്‌നര്‍ഷിപ്പ് പടുത്തിയര്‍ത്തിയ ബംഗ്ലാദേശ് ബാറ്റിങ് താരങ്ങളായ ഫര്‍ഗാന ഹഖും( 52*) ഷമീമ സുല്‍ത്താനയുമാണ്( 33) ടീമിന് മികച്ച അടിത്തറ പാകിയത്. തുടര്‍ന്ന് റുമാന അഹ്മദും ഷമീമയും ചേര്‍ന്ന് ടീമിന് ജയം സമ്മാനിക്കുകയായിരുന്നു.
കളിച്ച 34 മല്‍സരങ്ങളിലും വിജയം മാത്രം സ്വന്തമാക്കിയ ഇന്ത്യയുടെ ഏഷ്യ കപ്പിലെ ആദ്യ തോല്‍വിയാണിത്. മുമ്പ് 22 ഏകദിനങ്ങളും 8 ട്വന്റി20 മല്‍സരങ്ങളുമാണ് ഇന്ത്യ ഏഷ്യ കപ്പിനു കീഴില്‍ വരുന്ന മല്‍സരങ്ങളില്‍ പങ്കെടുത്തിട്ടുള്ളത്. അവയിലെല്ലാം വിജയം സ്വന്തമാക്കിയ ഹര്‍മന്‍ പ്രീതിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ ഇന്നലെ പരാജയം നേരിടുകയായിരുന്നു.
Next Story

RELATED STORIES

Share it