kannur local

ചരിത്രശേഷിപ്പുകള്‍ തേടി തുല്യതാ പഠിതാക്കള്‍

കണ്ണൂര്‍: നാടിന്റെ ചരിത്രശേഷിപ്പുകള്‍ തേടി സാക്ഷരതാ മിഷന്‍ തുല്യതാ പഠിതാക്കള്‍ പുരാരേഖ സര്‍വേക്കൊരുങ്ങുന്നു. പത്താംതരം, ഹയര്‍സെക്കന്‍ഡറി പഠിതാക്കളാണ് സര്‍വേ നടത്തുക. കോഴ്‌സിലെ ക്ലാസ്‌റൂം മൂല്യനിര്‍ണയത്തിന്റെ ഭാഗമായാണിത്. ചരിത്രശേഷിപ്പുകള്‍ കണ്ടെത്തുന്നവര്‍ക്ക് മാര്‍ക്ക് ലഭിക്കും.
സംസ്ഥാനത്ത് 7,000 പഠിതാക്കളുണ്ട്. മെയ് മാസത്തിലാണ് സര്‍വേ. ഇതിന് മുന്നോടിയായി സെന്റര്‍ കോ-ഓഡിനേറ്റര്‍മാരുടെ മേഖലാതല പരിശീലനം കണ്ണൂര്‍ ജവഹര്‍ ലൈബ്രറി ഹാളില്‍ നടന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് ഉദ്ഘാടനം ചെയ്തു. സാക്ഷരതാമിഷന്‍ ഡയറക്ടര്‍ ഡോ. പി എസ് ശ്രീകല മുഖ്യപ്രഭാഷണം നടത്തി. കണ്ണൂര്‍ കോ-ഓഡിനേറ്റര്‍ ഷാജു ജോണ്‍, കോഴിക്കോട് കോ-ഓര്‍ഡിനേറ്റര്‍ എം ഡി വല്‍സല, എ പ്രദീപ് കുമാര്‍, എം മുഹമ്മദ് ബഷീര്‍, ഡോ. ജി കുമാരന്‍ നായര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it