ചരിത്രവിധിയില്‍ സന്തോഷം: നമ്പി നാരായണന്‍

തിരുവനന്തപുരം: ചരിത്രവിധിയാണ് സുപ്രിംകോടതിയില്‍ നിന്ന് ഉണ്ടായതെന്നും വിധിയില്‍ സന്തോഷമുണ്ടെന്നും നമ്പി നാരായണന്‍. മുന്‍ ഡിജിപി സിബി മാത്യൂസാണ് ഐഎസ്ആര്‍ഒ ചാരക്കേസ് ഈവിധമാക്കിയത്. എന്തു ചെയ്താലും രക്ഷപ്പെടാം എന്ന പോലിസിന്റെ ചിന്ത മാറാന്‍ ഈ വിധി വഴിയൊരുക്കും. തന്റെ നിയമപോരാട്ടങ്ങള്‍ ഇന്നത്തെ കോടതി വിധിയോടെ അവസാനിക്കുകയാണ്. ഇനി കുറച്ചുകാലം തനിക്കുവേണ്ടി ജീവിക്കണം.
കേസില്‍ ഇനി ഒരു വ്യക്തതയും വരാനില്ല. കരുണാകരന്റെ പേര് തന്റെ പേരിനൊപ്പം പറയുന്നത് എന്തുകൊണ്ടാണെന്നു മനസ്സിലാവുന്നില്ല. എനിക്കു രാഷ്ട്രീയമില്ല. ഞാനൊരു ശാസ്ത്രജ്ഞന്‍ മാത്രമാണ്. ഉദ്യോഗസ്ഥരുടെ കൈയില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്നായിരുന്നു ആദ്യത്തെ വിധിയില്‍ പറഞ്ഞിരുന്നത്. അതു മാറിയതില്‍ തനിക്ക് ഒരു സങ്കടവുമില്ല. സര്‍ക്കാരിന് അതിനുള്ള ഉത്തരവാദിത്തമുണ്ട്.
സിബിഐ അന്വേഷണമാണ് ആഗ്രഹിച്ചതെന്നും ജുഡീഷ്യല്‍ അന്വേഷണം വഴുതിപ്പോകുമോ എന്നു സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിധി പൂര്‍ണമായി അറിഞ്ഞശേഷം വിശദമായ പ്രതികരണം നല്‍കാമെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it