ചരിത്രമായി ഒളിംപിക് ഗോള്‍

ലോകകപ്പ് ഫുട്‌ബോളില്‍ ഒരുതവണ മാത്രമാണ് ഒളിംപിക് ഗോളെന്ന ഡയറക്ട് കോര്‍ണര്‍ ഗോള്‍ പിറന്നത്. 1962ലെ ഫുട്‌ബോള്‍ ലോകകപ്പില്‍ കൊളംബിയന്‍ താരം മാര്‍ക്കോസ് കോളായിരുന്നു ഈ അപൂര്‍വ ഗോളിന്റെ ശില്‍പി. കൊളംബിയ ആദ്യമായി കാലെടുത്തുവച്ച ലോകകപ്പിലായിരുന്നു ലോകത്തെ ഞെട്ടിച്ച ഈ ഗോളിന്റെ പിറവി.
ആദ്യ മല്‍സരത്തില്‍ ഉറുഗ്വേയോട് 2-1ന് പരാജയപ്പെട്ട് സോവിയറ്റ് യൂനിയനെതിരേ രണ്ടാം മല്‍സരത്തില്‍ ജയിക്കാനിറങ്ങി കൊളംബിയ 3-1ന് പിന്നില്‍ നില്‍ക്കവേ 68ാം മിനിറ്റില്‍ കൊളംബിയന്‍ മിഡ്ഫീല്‍ഡര്‍ മാര്‍ക്കോസ് കോളിന്റെ ഡയറക്ട് കോര്‍ണര്‍ കിക്ക് സോവിയറ്റ് യൂനിയന്റെ വലയില്‍ ചേര്‍ന്നിരുന്നു. ലോകകപ്പ് ചരിത്രത്തില്‍ മറ്റൊരു ടീമിനും സ്വന്തമാക്കാനാവാത്ത നേട്ടം മിഡ്ഫീല്‍ഡര്‍ മാര്‍ക്കോസ് കോളിലൂടെ കൊളംബിയ സ്വന്തം പേരിലാക്കി. അന്ന് ഒളിംപിക് ഗോള്‍ എന്നു വിശേഷിപ്പിക്കുന്ന ഈ പ്രതിഭാസത്തിന്റെ ഭാഗമായി പിന്നീട് കോളിന് ഒളിംപികോ എന്ന നാമധേയവും ലഭിച്ചു. 1-4ന് പിന്നില്‍നിന്നശേഷമാണ് കൊളംബിയ 4-4ന് സമനില പിടിച്ചത്. ചരിത്രത്തിലെ ഏറ്റവും മികച്ച ഗോള്‍ കീപ്പര്‍ എന്നു പേരുകേട്ട ലെവ് യാഷിനെതിരെയായിരുന്നു ആ ഗോളുകള്‍.
ലാറ്റിനമേരിക്കയില്‍ നിന്നാണ് ഈ കോര്‍ണര്‍ ഗോളിന്റെ ഉല്‍പ്പത്തി. 1924 ഒളിംപിക്‌സ് ഫുട്‌ബോളില്‍ ഉറുഗ്വേക്കെതിരേ അര്‍ജന്റീനയുടെ സെസാരിയോ ഒന്‍സാരി കോര്‍ണര്‍ കിക്കില്‍ നിന്നു ഗോള്‍ അടിച്ചതോടെയാണ് ഇതിന് ഒളിംപിക് ഗോള്‍ എന്ന പേരു വീണത്.
Next Story

RELATED STORIES

Share it