Kottayam Local

ചരിത്രപ്രസിദ്ധമായ വൈക്കത്തഷ്ടമി ഇന്ന്

വൈക്കം: ചരിത്ര പ്രസിദ്ധമായ വൈക്കത്തഷ്ടമി ഇന്ന്. നാടെങ്ങും അഷ്ടമി ലഹരിയിലായിട്ട് ദിവസങ്ങളേറെയായി.
പുലര്‍ച്ചെ 4.30നാണ് അഷ്ടമി ദര്‍ശനം. ക്ഷേത്രത്തിന്റെ കിഴക്കുവശമുള്ള ആല്‍ച്ചുവട്ടില്‍ തപസ്സനുഷ്ഠിച്ച വ്യാഘ്രപാദ മഹര്‍ഷിക്ക് ശ്രീ പരമേശ്വരന്‍ പാര്‍വതീ സമേതനായി ദര്‍ശനം നല്‍കി അഭിഷ്ട സിദ്ധി വരം കൊടുത്ത് അനുഗ്രഹിച്ച കാര്‍ത്തിക മാസത്തിലെ കൃഷ്ണാഷ്ടമി നാളിലാണ് അഷ്ടമി ദര്‍ശനം നടക്കുന്നത്. ഈ ധന്യ മുഹൂര്‍ത്തത്തില്‍ സര്‍വാഭരണ വിഭൂഷിതനായ ഭഗവാന്റെ മോഹനരൂപം ദര്‍ശിച്ച് സായൂജ്യം നേടുവാന്‍ പഞ്ചാക്ഷരി മന്ത്രം ഉരുവിട്ടുകൊണ്ട് ആയിരക്കണക്കിന് ഭക്തജനങ്ങളാണ് ക്ഷേത്രത്തിലെത്തുന്നത്. അഷ്ടമി ദിനത്തില്‍ പ്രഭാതംമുതല്‍ പ്രദോഷം വരെ വൈക്കത്തപ്പനെ ദര്‍ശിക്കുന്നവര്‍ക്ക് അനുഗ്രഹമുണ്ടാകുമെന്നാണ് വിശ്വാസം.
അഷ്ടമി ദര്‍ശനത്തിന് ശേഷം ക്ഷേത്രത്തില്‍ ഇന്ന് നടക്കുന്ന ചടങ്ങുകള്‍. രാവിലെ 5.30ന് പഞ്ചത്‌ന കീര്‍ത്തനാലാപനം, ആറിന് ഭജന്‍സ്-വൈക്കത്തപ്പന്‍ തിരുവാതിര സംഗീതസേവാസംഘം, ഏഴിന് ഭജന്‍സ്-കോഴിക്കോട് പ്രശാന്ത് വര്‍മ, ഒമ്പത് മുതല്‍ യാഴ്പ്പാണം പി എസ് ബാലമുരുകന്‍, കെ പി കുമാരന്‍ എന്നിവരുടെ നാഗസ്വരകച്ചേരി, ഉച്ചയ്ക്ക് ഒന്നിന് തുള്ളല്‍ത്രയം-പ്രഫുല്‍കുമാര്‍ ആന്റ് പാര്‍ട്ടി, രണ്ടിന് ഭക്തിഗാനമഞ്ജരി-വൈക്കം ശിവശ്രീ, മൂന്നിന് പ്രഭാഷണം-വി കെ സുരേഷ്, വൈകീട്ട് നാലിന് സംഗീതകച്ചേരി-കലാരത്‌നം സുധാ രഞ്ജിത്ത് ആന്റ് പാര്‍ട്ടി. ആറിന് നടക്കുന്ന ഹിന്ദുമത കണ്‍വെന്‍ഷന്‍ കേരള ഹൈക്കോടതി ജസ്റ്റീസ് പി എന്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. രാത്രി എട്ടിന് സംഗീതസദസ്സ്-പട്ടാഭിരാമ പണ്ഡിറ്റ് ബാംഗ്ലൂര്‍ ആന്റ് പാര്‍ട്ടി, 11ന് ഉദയനാപുരത്തപ്പന്റെ വരവ്, പുലര്‍ച്ചെ രണ്ടിന് അഷ്ടമി വിളക്ക്, വലിയകാണിക്ക, 2.30ന് വെടിക്കെട്ട്, 3.30 മുതല്‍ 4.30 വരെ ഉദയനാപുരത്തപ്പന്റെ യാത്രയയപ്പ്.
Next Story

RELATED STORIES

Share it