Flash News

ചരിത്രപിറവി: സമ്പൂര്‍ണ ആണവ നിരായുധീകരണമെന്ന് കിം: സമഗ്ര കരാര്‍ സാധ്യമെന്ന് ട്രംപ്

ചരിത്രപിറവി: സമ്പൂര്‍ണ ആണവ നിരായുധീകരണമെന്ന് കിം: സമഗ്ര കരാര്‍ സാധ്യമെന്ന് ട്രംപ്
X
സിംഗപ്പൂര്‍ സിറ്റി; ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും തമ്മിലുള്ള ചരിത്രപരമായ കൂടി കാഴ്ചയ്ക്ക് ശുഭപര്യവസാനം. യുഎസിന്റെ സമ്പൂര്‍ണവും പിന്‍വലിക്കാനോ റദ്ദാക്കാനോ കഴിയാത്ത ആണവനിരായൂധീകരണത്തിന് തയ്യാറെന്ന് കിം വ്യക്തമാക്കിയതോടെയാണിത്. ഇതോടെ ഉഭയകക്ഷി ചര്‍ച്ചകള്‍ തുടരാനുള്ള കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവച്ചു.



സമഗ്രകരാര്‍ സാധ്യമായെന്നാണ് ട്രംപ് പറഞ്ഞത്. ആണവശാലകള്‍ ഉത്തരകൊറിയ അടച്ചുപൂട്ടും. ഇനി പര്‌സപരം യുദ്ധഭീഷണിയില്ല. ആണവ കേന്ദ്രങ്ങള്‍ പൂട്ടും വരെ ഉത്തരകൊറിയക്കെതിരായ സാമ്പത്തിക ഉപരോധം നിലനില്‍ക്കും. അന്താരാഷ്ട്ര നീരീക്ഷകര്‍ ആണവശാലകള്‍ നിലനില്‍ക്കുന്ന ഉത്തരകൊറിയന്‍ മേഖലകള്‍ സന്ദര്‍ശിച്ച ശേഷമായിരിക്കും ഉപരോധം പിന്‍വലിക്കുകയെന്നും ട്രംപ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.ചരിത്രപരമായ നിമിഷം, ലോകസമാധാനത്തിനു വേണ്ടിയുള്ള നടപടിയെന്നാണ് കിം പ്രതികരിച്ചത്. ഇതാദ്യമായാണ് ഒരു അമേരിക്കന്‍ പ്രസിഡന്റും ഉത്തരകൊറിയന്‍ ഭരണാധികാരിയും മുഖാമുഖം ചര്‍ച്ച നടത്തുന്നത്. ട്രംപുമായി മുമ്പ് കൂടിക്കാഴ്ച നടത്തിയ കിം യോങ് ചോല്‍, ചീഫ് ഓഫ് സ്റ്റാഫ് കിം ചാങ് സണ്‍, വര്‍ക്കേഴ്‌സ് പാര്‍ട്ടിയില്‍ വിദേശകാര്യ ചുമതലയുള്ള റി സു യോങ്, വിദേശകാര്യമന്ത്രി റി യോങ് ഹൊ എന്നിവരാണ് കൊറിയന്‍ സംഘത്തിലെ പ്രമുഖര്‍. വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന ഉന്നതതലസംഘമാണ് ട്രംപിനൊപ്പമുള്ളത്.
Next Story

RELATED STORIES

Share it