ചരിത്രനേട്ടവുമായി സിയാല്‍; യാത്രികര്‍ കോടി കവിഞ്ഞു

കൊച്ചി: കൊച്ചിന്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന് (സിയാല്‍) ചരിത്രനേട്ടം. 2017- 18 സാമ്പത്തികവര്‍ഷത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളം വഴി കടന്നുപോയ യാത്രക്കാരുടെ എണ്ണം ഒരുകോടി കവിഞ്ഞു. സാമ്പത്തികവര്‍ഷം അവസാനിക്കാന്‍ മൂന്നുദിവസം ബാക്കിയിരിക്കെയാണ് സിയാല്‍ ഈ നേട്ടം കൈവരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12.20ന് ചെന്നൈയില്‍ നിന്നെത്തിയ 6ഇ 563 ഇന്‍ഡിഗോ വിമാനത്തില്‍ നിന്നുള്ള 175 യാത്രക്കാര്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയതോടെയാണ് സിയാല്‍ ഒരുകോടി യാത്രക്കാര്‍ എന്ന നേട്ടം സ്വന്തമാക്കിയത്. ഒരുകോടി തൊട്ട യാത്രക്കാരുടെ പ്രതിനിധിയെ സിയാല്‍ മാനേജിങ് ഡയറക്ടര്‍ വി ജെ കുര്യന്‍ സ്വീകരിച്ചു. യാത്രക്കാരോടുള്ള സിയാലിന്റെ കടപ്പാടിന്റെ മുദ്രയായി ഒരു പവന്‍ സ്വര്‍ണനാണയം സമ്മാനിച്ചു. ഇന്‍ഡിഗോ എയര്‍പോര്‍ട്ട് മാനേജര്‍ റോബി ജോണിന് സിയാല്‍ മാനേജിങ് ഡയറക്ടര്‍ ഉപഹാരം നല്‍കി.
സിയാലിന്റെ 19 വര്‍ഷത്തെ ചരിത്രത്തിലാദ്യമായാണ് ഒരു സാമ്പത്തികവര്‍ഷം ഒരുകോടി യാത്രക്കാര്‍ വിമാനത്താവളം ഉപയോഗിക്കുന്നതെന്ന് മാനേജിങ് ഡയറക്ടര്‍ വി ജെ കുര്യന്‍ വാ ര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങള്‍ ഈ സാമ്പത്തികവര്‍ഷം കൈകാര്യം ചെയ്തത് 1.7 കോടിയോളം യാത്രക്കാരെയാണ്.
Next Story

RELATED STORIES

Share it