kozhikode local

ചരിത്രത്തിലേക്ക് മിഴിതുറന്ന് 'നൊസ്റ്റാള്‍ജിയ'

കോഴിക്കോട്: കേരള ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന ചിത്രപ്രദര്‍ശനം ‘നൊസ്റ്റാള്‍ജിയ’ ശ്രദ്ധേയമാവുന്നു. ചരിത്രം തുടിക്കുന്ന തുറമുഖങ്ങളുടെയും നൂറ്റാണ്ടുകള്‍ മുന്‍പത്തെ കേരളീയ ജനജീവിതത്തെയും കാന്‍വാസിലേക്ക് പകര്‍ത്തി പാളയം വി എന്‍ എം ആര്‍ട്ട്് ഗ്യാലറിയില്‍ ചിത്രകാരന്‍ ശിവശങ്കറാണ് പ്രദര്‍ശനം നടത്തുന്നത്. മുസ്‌രിസ്, കൊച്ചി മറൈന്‍ ഡ്രൈവ്്, മട്ടാഞ്ചേരി തെരുവ്, ആലുവ മണല്‍പുറം, സിഎംഎസ് സെമിനാരി എന്നിവയുടെയെല്ലാം നൂറ്റാണ്ടുകള്‍ മുന്‍പത്തെ ചരിത്രം പാശ്ചാത്തലമാക്കി വരച്ച ചിത്രങ്ങള്‍ ഏറെ ആകര്‍ഷകമാണ്.
നൂറ്റാണ്ടുകള്‍ മുന്‍പത്തെ മാറു മറക്കാത്ത മലയാളി മങ്കമാരും മാറു മറച്ച് ആഭരണം അണിഞ്ഞ മലബാറി സ്ത്രീയുമെല്ലാം പഴയകാലത്ത് മലയാള നാട്ടില്‍ സ്ത്രീകളുടെ വസ്ത്രധാരണം എങ്ങനെയായിരുന്നുവെന്ന് കാണിച്ച്് തരുന്നു.
ഇതുകൂടാതെ, വാഹനങ്ങള്‍ വ്യാപകമാവാത്ത കാലത്തെ കൈവണ്ടിയും കുതിരവണ്ടിയും പഴയ മോഡല്‍ കാറുമെല്ലാം ശിവശങ്കരന്‍ മനോഹരമായി വരച്ചിട്ടുണ്ട്്. മലബാറിലെ അന്നത്തെ അടുക്കള, കളരി അഭ്യാസം, തിരുവനന്തപുരത്തെ ശ്രീപത്മനാഭ സ്വാമി ക്ഷേത്രം തുടങ്ങിയവയുടെ ചിത്രീകരണവും പ്രദര്‍ശനത്തിലുണ്ട്്. കൊടുങ്ങല്ലൂര്‍ സ്വദേശിയായ ശിവശങ്കരന്‍ കേരളത്തിനകത്തും പുറത്തും ഒട്ടേറെ പ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. പ്രദര്‍ശനം ജൂണ്‍ അഞ്ചിന് സമാപിക്കും.
Next Story

RELATED STORIES

Share it