ചരിത്രം വഴിമാറി; യുദ്ധവിമാനം പറത്താന്‍ വനിതകള്‍

ഹൈദരാബാദ്: ചരിത്രത്തി ല്‍ ആദ്യമായി രാജ്യത്ത് യുദ്ധവിമാനം പറത്താന്‍ മൂന്ന് വനിതാ പൈലറ്റുമാര്‍. ഭാവന കാന്ത്, അവാനി ചതുര്‍വേദി, മോഹനസിങ് എന്നിവരെയാണ് ഇന്ത്യയുടെ ആദ്യ സൈനിക പൈലറ്റുമാരായി ഇന്ത്യന്‍ വ്യോമസേന കമ്മീഷന്‍ ചെയ്തത്. ഹൈദരാബാദ് വ്യോമസേന അക്കാദമിയില്‍ ചേര്‍ന്ന ചടങ്ങില്‍ വ്യോമയാനമന്ത്രി മനോഹര്‍ പരീക്കര്‍ സന്നിഹിതനായിരുന്നു.
ഇത് തങ്കലിപിയില്‍ രേഖപ്പെടുത്തേണ്ട സന്ദര്‍ഭമാണെന്നും പടിപടിയായി സൈന്യത്തില്‍ ലിംഗസമത്വം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ സുപ്രധാന തീരുമാനത്തെത്തുടര്‍ന്ന് കഴിഞ്ഞ ഒക്ടോബറില്‍ ആറ് വനിതകള്‍ സൈനിക പൈലറ്റുകളാവാനുള്ള മല്‍സരത്തില്‍ പങ്കെടുത്തു. അതില്‍ മൂന്നുപേരെയാണ് വ്യോമസേന തിരഞ്ഞെടുത്തത്.
Next Story

RELATED STORIES

Share it