Flash News

ചരിത്രം കുറിച്ച് സംയുക്ത സേനാ യോഗം കൊച്ചി കടലില്‍

ചരിത്രം കുറിച്ച് സംയുക്ത സേനാ യോഗം കൊച്ചി കടലില്‍
X
kochi sea ins vikramadhithya

കൊച്ചി: ചരിത്രം കുറിച്ച് കൊച്ചി കടലില്‍ പ്രതിരോധ സേനാ യോഗം. രാജ്യത്തിന്റെ പ്രതിരോധനയം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ഡല്‍ഹിക്ക് പുറത്തുള്ള വേദി ആദ്യമായാണ് തിരഞ്ഞെടുത്തിരിക്കുന്നത്. കര,നാവിക,വ്യോമ സേനാ മേധാവികളും പ്രതിരോധമന്ത്രിയും പ്രധാനമന്ത്രിയുമാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇവിടേക്ക് പ്രവേശനമില്ല.

കൊച്ചി തീരത്ത് നിന്ന് നാല്‍പ്പത് നോട്ടിക്കല്‍മൈല്‍ അകലെ അറബികടലിലാണ് യോഗം ചേരുന്നത്. ഇതിനായി ഐഎന്‍സ് വിക്രമാദിത്യ സജ്ജീകരിച്ചിട്ടുണ്ട്.നാവികസേനയുടെ അഭ്യാസപ്രകടനവും ഉണ്ടായിരിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി വിമാനത്തിലായിരിക്കും കപ്പലില്‍ വന്നിറങ്ങുക. ഉച്ചയോടെ യോഗം സംബന്ധിച്ച തീരുമാനങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it