Cricket

ചരിത്രം കുറിച്ച് പൂജാര; ഡബിള്‍ സെഞ്ച്വറി നേട്ടത്തില്‍ റെക്കോഡ്

ചരിത്രം കുറിച്ച് പൂജാര; ഡബിള്‍ സെഞ്ച്വറി നേട്ടത്തില്‍ റെക്കോഡ്
X


രാജ്‌കോട്ട്: ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാരയ്ക്ക് ഫസ്റ്റ് ക്ലാസ് മല്‍സരത്തില്‍ 12 ാം ഡബിള്‍ സെഞ്ച്വറി. രഞ്ജി ട്രോഫിയിലെ ഗ്രൂപ്പ് ബി മല്‍സരത്തില്‍ സൗരാഷ്ട്രയ്ക്കു വേണ്ടി ജാര്‍ഖണ്ഡിനെതിരെ നേടിയ 204 റണ്‍സാണ് പുതിയൊരു ചരിത്രത്തിന് അടിത്തറയായത്. ഫസ്റ്റ് ക്ലാസില്‍ ഒരു ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ നേടുന്ന ഏറ്റവും കൂടുതല്‍ ഡബിള്‍ സെഞ്ച്വറിയാണിത്.  ഇതിന് മുമ്പ് ഇന്ത്യന്‍ താരം വിജയ് മെര്‍ച്ചന്റ് ഫസ്റ്റ് ക്ലാസ് മല്‍സരത്തില്‍ നേടിയ 11 ഡബിള്‍ സെഞ്ച്വറിയാണ് പൂജാര പഴങ്കഥയാക്കിയത്. ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസങ്ങളായ വിജയ് ഹസാരെയും സുനില്‍ ഗാവസ്‌കറും രാഹുല്‍ ദ്രാവിഡും 10 ഡബിളുമായി ഫസ്റ്റ് ക്ലാസില്‍ തിളങ്ങിയിരുന്നു. 12 എണ്ണത്തില്‍ മൂന്നും നേടിയത് ഇന്റര്‍നാഷണല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നാണെന്നതും ശ്രദ്ധേയമാണ്. ജാര്‍ഖണ്ഡിനെതിരെ ആദ്യ ദിനത്തില്‍ രാജ്‌ക്കോട്ടുകാരന്‍ പുറത്താകാതെ 125 റണ്‍സുമായി കളം വിട്ടപ്പോള്‍ ഇന്നലെ 75 റണ്‍സും കൂട്ടിച്ചേര്‍ത്ത് ഇന്ത്യന്‍ ചരിത്രം സൃഷ്ടിക്കുകയായിരുന്നു. 355 പന്തില്‍ നിന്ന് 28 ഫോറുകളുടെ അകമ്പടിയോടെയാണ് 29 കാരന്‍ 204 റണ്‍സെടുത്തത്. പൂജാരയുടെ ബാറ്റിങ് മികവില്‍ സൗരാഷ്ട്ര ഒമ്പത് വിക്കറ്റിന് 553 റണ്‍സെടുത്ത് ഒന്നാമിന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു.
ലോകത്ത് ഫസ്റ്റ് ക്ലാസ് മല്‍സരത്തില്‍ ഏറ്റവും കൂടുതല്‍ ഇരട്ട സെഞ്ച്വറി നേടിയത് സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാനാണ്, 37 തവണ. ഏഷ്യക്കാരില്‍ കുമാര്‍ സംഗക്കാര നേടിയ 13 ഇരട്ട സെഞ്ച്വറിയാണ് ഇനി പൂജാരയ്ക്ക് മറികടക്കാനുള്ളത്.  ഈ വര്‍ഷത്തെ ടെസ്റ്റ് റണ്‍വേട്ടക്കാരില്‍ 851 റണ്‍സോടെ പൂജാര നാലാമതാണ്. 2010 ല്‍ ആസ്‌ത്രേലിയക്കെതിരെ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച പൂജാര 2012 നവംബര്‍ 15 ന് അഹമ്മദാബാദില്‍ വെച്ച് നടന്ന ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് മല്‍സരത്തിലാണ് ആദ്യമായി  മല്‍സരത്തില്‍ ഡബിള്‍ സെഞ്ച്വറി നേടുന്നത്. ആ മല്‍സരത്തില്‍ 389 പന്തില്‍ നിന്ന് പുറത്താകാതെ നേടിയ 206 റണ്‍സായിരുന്നു പൂജാരയുടെ സമ്പാദ്യം.
Next Story

RELATED STORIES

Share it