Cricket

ചരിത്രം കുറിക്കാന്‍ കോഹ്‌ലിക്കൂട്ടം

ചരിത്രം കുറിക്കാന്‍ കോഹ്‌ലിക്കൂട്ടം
X


ലണ്ടന്‍: ഇന്ത്യ - ഇംഗ്ലണ്ട് ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം. ട്വന്റി20 പരമ്പര സ്വന്തമാക്കി ആത്മവിശ്വാസത്തോടെ ഇന്ത്യയിറങ്ങുമ്പോള്‍ ഏകദിന പരമ്പര സ്വന്തമാക്കി അഭിമാനം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് ഇംഗ്ലണ്ടുള്ളത്.

ബാറ്റിങ് കരുത്തില്‍ ഇന്ത്യ
ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിലെ മികച്ച ബാറ്റിങ് പ്രകടനം ട്വന്റി20യിലും ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യയിറങ്ങുന്നത്. ഇംഗ്ലീഷ് മണ്ണില്‍ ചരിത്ര പരമ്പര നേടിത്തരാന്‍ കെല്‍പ്പുള്ള മികച്ച ബാറ്റിങ് നിരതന്നെയാണ് ഇന്ത്യക്കൊപ്പമുള്ളത്. ഓപണര്‍മാരായ ശിഖര്‍ ധവാന്റെയും രോഹിത് ശര്‍മയുടെയും പ്രകടനം ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമാവും. പരമ്പര വിജയിയെ നിര്‍ണയിക്കുന്ന മൂന്നാം ട്വന്റി20യില്‍ സെഞ്ച്വറി നേടിയ രോഹിത് ശര്‍മ പരമ്പയിലെ താരമായിരുന്നു. എന്നാല്‍ ട്വന്റിയില്‍ മികവിനൊത്ത് ഉയര്‍ന്നില്ലെങ്കിലും ഏകദിനത്തില്‍ ധവാന്‍ ഫോം കണ്ടെത്തി മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യയുള്ളത്. നായകന്‍ വിരാട് കോഹ്‌ലിക്ക് ഇംഗ്ലീഷ് നാട്ടിലെ മോശം റെക്കോഡ് തിരുത്താനുള്ള സുവര്‍ണാവസരം കൂടിയാണ് ഇംഗ്ലണ്ട് പരമ്പര. ട്വന്റി20യില്‍ വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത കെ എല്‍ രാഹുലും ഇന്ത്യക്ക് ആത്മവിശ്വാസം നല്‍കുന്നുണ്ട്.
ബൗളിങ് നിരയില്‍ കുല്‍ദീപ് യാദവിന്റെയും യുസ്‌വേന്ദ്ര ചാഹലിന്റെയും സ്പിന്‍ മികവ് തന്നെയാവും ഇന്ത്യയുടെ വജ്രായുധം. ഡെത്ത്ഓവര്‍ സ്‌പെഷ്യലിസ്റ്റ് ജസ്പ്രീത് ബൂംറ പരിക്കിനെത്തുടര്‍ന്ന് കളിക്കാതിരിക്കുന്നത് ഇന്ത്യക്ക് തിരിച്ചടിയാണ്. മറ്റൊരു ഫാസ്റ്റ്ബൗളര്‍ ഭുവനേശ്വര്‍ കുമാര്‍ ട്വന്റി20യില്‍ അത്ര മികച്ച പ്രകടനമായിരുന്നില്ല പുറത്തെടുത്തത്. പേസ് ആക്രമണത്തില്‍ ഉമേഷ് യാദവും ഇന്ത്യക്കൊപ്പം കരുത്തുപകരാനുണ്ടാവും. ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയുടെ പ്രകടനവും ഇന്ത്യയുടെ ജയത്തില്‍ നിര്‍ണായകമാവും.

തട്ടകത്തില്‍ ഇംഗ്ലണ്ട്
ആതിഥേയരായ ഇംഗ്ലണ്ടിന് ട്വന്റി20യില്‍ ഇന്ത്യക്ക് മുന്നില്‍ തോല്‍വി സമ്മതിക്കേണ്ടി വന്നതിന്റെ നാണക്കേട് മായ്ക്കാന്‍ ഏകദിന പരമ്പര ജയിക്കേണ്ടത് അനിവാര്യമാണ്. ബാറ്റിങ് കരുത്ത് തന്നെയാണ് ഇംഗ്ലണ്ടിന്റെയും ശക്തി. ബാറ്റിങ് നിരയില്‍ ജോസ് ബട്‌ലര്‍, അലക്‌സ് ഹെയ്ല്‍സ്, ജോ റൂട്ട്, ഇയാന്‍ മോര്‍ഗന്‍, ജേസണ്‍ റോയി എന്നിവരെല്ലാം ഇംഗ്ലണ്ടിന് വിജയം സമ്മാനിക്കാന്‍ പ്രാപ്തരായ താരങ്ങളാണ്. ഓള്‍റൗണ്ടറായി മോയിന്‍ അലിയും ഇറങ്ങുമ്പോള്‍ ഇംഗ്ലണ്ട് ടീം സുശക്തമാണ്.
Next Story

RELATED STORIES

Share it