ചരമവാര്‍ഷികം; രാജീവ്ഗാന്ധിയെ അനുസ്മരിച്ച് രാഹുല്‍
BY kasim kzm22 May 2018 3:30 AM GMT
kasim kzm22 May 2018 3:30 AM GMT
ന്യൂഡല്‍ഹി: വെറുപ്പ് ഒരു തടവറയാണെന്നു പിതാവ് തന്നെ പഠിപ്പിച്ചതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വെറുപ്പ് സൂക്ഷിക്കുന്നവര്‍ക്ക് അതൊരു തടവറയാണ്. എല്ലാവരെയും സ്നേഹിക്കാനും ബഹുമാനിക്കാനും പഠിപ്പിച്ചതിന് പിതാവ് രാജീവ്ഗാന്ധിയോട് അദ്ദേഹത്തിന്റെ ചരമവാര്‍ഷിക ദിനത്തില്‍ നന്ദി പറയുന്നു- രാഹുല്‍ ട്വീറ്റ് ചെയ്തു. ഒരു മകന് നല്കാവുന്ന ഏറ്റവും മൂല്യമേറിയ സമ്മാനമാണ് തന്റെ പിതാവ് ഇതിലൂടെ തനിക്ക് നല്‍കിയതെന്നും രാഹുല്‍ ട്വീറ്റില്‍ അഭിപ്രായപ്പെട്ടു. മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ 27ാം ചരമവാര്‍ഷിക ദിനത്തിലായിരുന്നു രാഹുലിന്റെ പ്രതികരണം. ഡല്‍ഹിയിലെ രാജീവ്ഗാന്ധി സ്മാരകത്തില്‍ സോണിയാ ഗാന്ധിയും രാഹുലും സഹോദരി പ്രിയങ്ക വദ്രയും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. 1991 മെയ് 21നാണ് തമിഴ്നാട്ടിലെ ശ്രീപെരുമ്പുത്തൂരില്‍ രാജീവ്ഗാന്ധി കൊല്ലപ്പെട്ടത്.
Next Story
RELATED STORIES
ലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്
17 April 2024 6:22 PM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMT