Flash News

ചരക്ക് സേവന നികുതി ഏകീകരണം;തമിഴ്‌നാടിന് അതൃപ്തി

ചരക്ക് സേവന നികുതി ഏകീകരണം;തമിഴ്‌നാടിന് അതൃപ്തി
X
Jaitley

[related]കൊല്‍ക്കത്ത: ചരക്കുസേവന നികുതി (ജിഎസ്ടി) ബില്ലിന് തമിഴ്‌നാടിന്റെ അനുവാദം കിട്ടിയില്ല. എന്നാല്‍ തമിഴ്‌നാട് ഒഴികെയുള്ള സംസ്ഥാങ്ങളുടെ പിന്തുണ ലഭിച്ചതായി കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. 22 സംസ്ഥാനങ്ങളില്‍ നിന്നുള്ള ധനമന്ത്രിമാരുമായി നടത്തിയ യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏകീകൃത ചരക്കുസേവന നികുതിയെ എല്ലാ സംസ്ഥാനങ്ങളും അംഗീകരിച്ചപ്പോള്‍ തമിഴ്‌നാട് മാത്രമാണ് ചില പ്രതിബന്ധങ്ങള്‍ അറിയിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനങ്ങളുടെ അതൃപ്തിയെ തുടര്‍ന്ന് പ്രതിസന്ധിയിലായിരുന്ന ബില്‍ 2015ല്‍ അവതരിപ്പിച്ചെങ്കിലും രാജ്യസഭയില്‍ സര്‍ക്കാരിന് ഭൂരിപക്ഷമില്ലാത്തതിനാല്‍ പാസാവാതെ പോവുകയായിരുന്നു.
തമിഴ്‌നാട് ഒഴികെയുള്ള സംസ്ഥാനങ്ങളുടെ പിന്തുണ ഉറാപ്പായതോടെ ലോക്‌സഭയില്‍ ഇതിനോടകം തന്നെ പാസായ ബില്‍ രാജ്യസഭയിലും പാസാക്കി എടുക്കാന്‍ സാധിക്കുമെന്ന വിശ്വാസത്തിലാണ് സര്‍ക്കാര്‍.

Next Story

RELATED STORIES

Share it