ചരക്ക് ലോറി പ്രാര്‍ഥനാലയത്തിലേക്ക് തലകീഴായി മറിഞ്ഞു; ഒഴിവായത് വന്‍ദുരന്തം
BY Sumeera SMR10 March 2016 5:40 AM GMT
Sumeera SMR10 March 2016 5:40 AM GMT
കുളത്തൂപ്പുഴ: സംസ്ഥാന പാതക്കരികിലെ പെന്തകോസ്തു പ്രാര്‍ഥനാലയത്തിലേക്ക് ചരക്ക് ലോറി നിയന്ത്രണംവിട്ട് തലകീഴായ് മറിഞ്ഞു. ഇന്നലെ പുലര്‍ച്ചെ മൂന്നോടെ അഞ്ചല്‍ കുളത്തൂപ്പുഴ സംസ്ഥാന പാതയില്‍ മറവന്‍ചിറ സ്കൂളിന് സമീപത്തെ വളവിലായിരുന്നു സംഭവം.
റോഡില്‍ നിന്നും താഴ്ചയില്‍ സ്ഥതിചെയ്യുന്ന പ്രാര്‍ഥനാലയത്തിന്റെ പ്രധാന ഹാള്‍ തകര്‍ത്താണ് ലോറി മറിഞ്ഞത്. പുലര്‍ച്ചെയായതിനാലും ദേവാലയത്തിലെ താമസക്കാരായ ദമ്പതികള്‍ താമസിച്ചിരുന്ന മുറി അപകടത്തില്‍ പെടാത്തതിനാലും ദുരന്തം ഒഴിവായി. തമിഴ്നാട് മധുരയില്‍ നിന്നും സിമന്റ് കയറ്റി ആറ്റിങ്ങലിലോക്ക് വരുകയായിരുന്ന ട്രെയിലര്‍ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. നന്നേ ഇറക്കവും വളവും തിരുവുമായ ഇവിടെ നിരവധി അപകടങ്ങളാണുണ്ടായിട്ടുള്ളത്. ഏതാനും നാള് മുമ്പ് പച്ചക്കറി കയറ്റി എത്തിയ വാഹനം മറിഞ്ഞ് തെങ്കാശി സ്വദേശിയായ െ്രെഡവര്‍ മരിച്ചിരുന്നു.
അപകടങ്ങള്‍ എല്ലാം തന്നെ രാത്രിയായിരുന്നതിനാലാണ് പലരും രക്ഷപ്പെട്ടത്. എന്നിട്ടു റോഡ് സുരക്ഷാ വിഭാഗം അടിക്കടി ഉണ്ടാകുന്ന ഇവിടുത്ത അപകടത്തെ കുറിച്ച് അന്വേഷിക്കുകയോ സുരക്ഷാ സംവിധാനം ഒരുക്കുന്നതിനോ ഇനിയും തയ്യാറായിട്ടില്ല.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT