malappuram local

ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജ്: ചോര്‍ച്ചയ്ക്ക്പരിഹാര മാര്‍ഗവുമായി ഡല്‍ഹി ഐഐടി

പൊന്നാനി: ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജിലെ ചോര്‍ച്ചയ്ക്ക് പരിഹാരവുമായി ഡല്‍ഹി ഐഐടി. അതേസമയം, പരിഹാര മാര്‍ഗങ്ങള്‍ പറഞ്ഞു തരണമെങ്കില്‍ ഐഐടിക്ക് ഫീസിനത്തില്‍ 50 ലക്ഷം അടക്കാന്‍ നിര്‍ദേശം. നികുതി കൂടി ഉള്‍പ്പെടുത്തി സര്‍ക്കാറിന് 57 ലക്ഷം രൂപ ഇതിനായി അടക്കേണ്ടി വരും. ഫീസ് മുന്‍കൂറായി അടച്ചാല്‍ മാത്രമെ ചോര്‍ച്ചയ്ക്ക് പരിഹാരം നിര്‍ദ്ദേശിക്കു എന്ന നിലപാടിലാണ് ഡല്‍ഹി ഐഐടി അധികൃതര്‍. കഴിഞ്ഞ ഒക്ടോബറിലാണ് ഫീസടക്കാന്‍ ഇറിഗേഷന്‍ വകുപ്പിന് ഐഐടി കത്ത് നല്‍കിയത്. പണം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇറിഗേഷന്‍ വകുപ്പ് സര്‍ക്കാറിന് അപ്പോള്‍ തന്നെ അപേക്ഷ സമര്‍പ്പിച്ചുവെങ്കിലും നടപടിയൊന്നും ഉണ്ടായിട്ടില്ല.
നറഗുലേറ്ററിലെ ചോര്‍ച്ചയ്ക്ക് പരിഹാരം തേടി വിശദമായ പഠനം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ 8 മാസം മുന്‍പാണ് ഡല്‍ഹി ഐഐടിയെ സമീപിച്ചത്. ഇതു പ്രകാരം ഐഐടിയിലെ വിദഗ്ധര്‍ പൊന്നാനിയിലെത്തി പ്രാഥമിക പഠനം നടത്തുകയും ചെയ്തിരുന്നു. 50 ലക്ഷം രൂപ ഫീസടച്ചാല്‍ മൂന്ന് മാസത്തിനകം പഠനം പൂര്‍ത്തിയാക്കാമെന്നാണ് ഐഐടി അറിയിച്ചത്. നേരത്തേ ഇക്കാര്യത്തില്‍ തിരുവനന്തപുരം എന്‍ജിനീയറിങ് കോളജിലെ വിദഗ്ധര്‍ പഠനം നടത്തുകയും വിശദമായ പഠന റിപോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ചോര്‍ച്ചയ്ക്ക് പരിഹാരമായി റഗുലേറ്ററിന് താഴെ പുഴയില്‍ ഷീറ്റ് പൈലിങ് നടത്താനാണ് പരിഹാരമായി നിര്‍ദ്ദേശിച്ചത്. ഇതിന്‍മേലുള്ള വിശദമായ പ0നത്തിനാണ് സംസ്ഥാന സര്‍ക്കാര്‍ ഡല്‍ഹിയിലെ ഐഐടിയെ സമീപിച്ചത്. ചോര്‍ച്ച പരിഹരിക്കുന്നതിനുള്ള റിപോര്‍ട്ട് പുറത്ത് വന്നാല്‍ മാത്രമെ ഇക്കാര്യത്തിലുള്ള നടപടികള്‍ ആരംഭിക്കാനാവൂ. നിലവില്‍ ഈ ജലസംഭരണി കൊണ്ട് യാതൊരു പ്രയോജനവുമില്ല. 70 ഷട്ടറുകളിലൂടെയും വെള്ളം കടലിലേക്ക് ചോരുകയാണ്.
ഈ മഴക്കാലത്ത് ലഭിച്ച ശുദ്ധജലം ഇത്തവണയും ശേഖരിക്കാനാവില്ല.
Next Story

RELATED STORIES

Share it