malappuram local

ചമ്രവട്ടം-കുറ്റിപ്പുറം ദേശീയ പാത: അവകാശ വാദവുമായി ഇരു മുന്നണികളും

പൊന്നാനി: നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിലെത്തിയിരിക്കുന്ന സാഹചര്യത്തില്‍ ഇന്നലെ ജനങ്ങള്‍ക്കായി തുറന്ന് കൊടുത്ത ചമ്രവട്ടം കുറ്റിപ്പുറം ദേശിയ പാതയെ രാഷ്ട്രീയ നേട്ടമാക്കാനൊരുങ്ങുകയാണ് ഇരു മുന്നണികളും.
പാതയുടെ നിര്‍മാണത്തിന്റെ മുഴുവന്‍ ക്രഡിറ്റും പൊന്നാനി എംഎല്‍ എ ശ്രീരാമകൃഷ്ണന് മാത്രമെന്നാണ് ഇടതു പക്ഷത്തിന്റെ അവകാശവാദം. പൊന്നാനി എംപി ഇ ടി മുഹമ്മദ് ബഷീറിന്റെയും സംസ്ഥാന സര്‍ക്കാറിന്റെയും ഇടപെടലാണ് പാത യാഥാര്‍ത്യമായതിന് പിന്നിലെന്ന് യുഡിഎഫ് അവകാശപ്പെട്ട് പ്രചരണ ബോര്‍ഡുകള്‍ സ്ഥാപിച്ച് തുടങ്ങി .ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഈ ദേശീയ പാത പ്രധാന പ്രചരണ വിഷയമാകുമെന്ന് ഉറപ്പാണ് .പദ്ധതിയുടെ കാര്യത്തി ല്‍ ഇരു മുന്നണികളും ഒരു പോലെ അവകാശവാദം ഉന്നയിച്ചാണ് പ്രചരണ രംഗത്ത് നിറയുക .പാതയുടെ കാര്യത്തില്‍ പൊന്നാനി എംഎല്‍എ എട്ടുകാലി മമ്മൂഞ്ഞ് ചമയുകയാണെന്ന് കാണിച്ച് കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയയില്‍ പ്രചരണം ശക്തമാക്കിയിരുന്നു.ഇതിന് ചുട്ട മറുപടിയുമായി എംഎല്‍എ ശ്രീരാമകൃഷ്ണന്‍ ഫേസ് ബുക്കില്‍ മറുപടിയും നല്‍കുകയുണ്ടായി.
30 കൊല്ലം മുമ്പ് തുടങ്ങിയ റോഡിനെക്കുറിച്ചുള്ള ആലോചന ഈ ഭരണകാലയളവിലാണ് പൂര്‍ത്തിയാക്കിയത് .പദ്ധതി യാഥാര്‍ത്യമാക്കുന്നതില്‍ പൊന്നാനി എംപി ഇ ടി മുഹമ്മദ് ബഷിറിന് ശ്രദ്ധേയമായ പങ്കുണ്ട്.ദേശിയ പാതയായ ഇതിനെ എംപി യുടെ നിരന്തരം ഇടപെടലിനെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.പാതക്ക് 45 മീറ്റര്‍ വീതി ഇല്ലെന്ന് പറഞ്ഞ് ദേശിയ പാത അതോറിറ്റി ഫണ്ട് അനുവദിക്കാതെ വന്നതിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് ആദ്യമായി സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് ദേശിയ പാത നിര്‍മ്മാണത്തിന് ഫണ്ട് അനുവദിച്ചത്.
വര്‍ഷങ്ങളോളം ദേശീയപാത അതോറിറ്റിയും കരാറുകാരനും കേസിലുമായിരുന്നു. 59 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചത്. ഒരിക്കല്‍ അനുവദിച്ച കരാര്‍ തുക മതിയാകില്ലെന്ന് കാണിച്ച് കരാറുകാരന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്തിരിഞ്ഞതോടെ പൊന്നാനി എംഎല്‍എ പി ശ്രീരാമകൃഷ്ണനും, തവനൂര്‍ എംഎല്‍എ കെ ടി ജലീലും നിരന്തരം ഇടപെട്ടതിനെ തുടര്‍ന്നാണ് കരാര്‍ തുക വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറായത്.പദ്ധതിയുമായി ബന്ധപ്പെട്ട മുഴുവന്‍ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയത് യുഡിഎഫ് സര്‍ക്കാറിന് കീഴിലാണ്.
അതിവേഗം പൂര്‍ത്തിയാക്കപ്പെട്ട ഓരോ നടപടി ക്രമങ്ങളും ഉയര്‍ത്തിക്കാട്ടിയാണ് യുഡിഎഫ് പദ്ധതിയുടെ കാര്യത്തിലുള്ള അവകാശവാദം ഉന്നയിക്കുന്നത്.പാതയുടെ ഉദ്ഘാടനം ഇന്നലെ പൂര്‍ത്തിയായതോടെ അതിനെ കൊഴുപ്പിച്ചതും തങ്ങളുടെതാക്കാനും കൂടുതല്‍ ശ്രമിച്ചത് ഇടതു പക്ഷമാണ്.
മുഖ്യമന്ത്രിക്ക് പുറമെ മൂന്ന് മന്ത്രിമാരാണ് ഇന്നലത്തെ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചത് .വേദി യുഡിഎഫ് മയമാക്കിയെങ്കിലും പാതയുടെ അവകാശവാദത്തില്‍ മേല്‍ക്കൈ നേടാനായത് എല്‍ഡിഎഫിനാണ്.കഴിഞ്ഞ എല്‍ഡിഎഫ് ഭരണകാലയളവില്‍ ഈ റോസിന്റെ നിര്‍മ്മാണത്തിന് നടപടി എടുത്തിരുന്നില്ല.
Next Story

RELATED STORIES

Share it