ചമീറയ്ക്ക് അഞ്ചു വിക്കറ്റ്; ശ്രീലങ്ക തിരിച്ചടിച്ചു

വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്ക തിരിച്ചടിച്ചു. ലങ്കയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 292ന് മറുപടിയില്‍ രണ്ടാംദിനം കളി നിര്‍ത്തുമ്പോള്‍ കിവീസ് ഒമ്പതിന് 232 റണ്‍സെന്ന പരിതാപകരമായ നിലയിലാണ്. ഒരു വിക്കറ്റ് മാത്രം കൈയിലിരിക്കെ സന്ദര്‍ശകര്‍ക്കൊപ്പമെത്താന്‍ അവര്‍ക്ക് 60 റണ്‍സ് കൂടി വേണം.
അഞ്ചു വിക്കറ്റെടുത്ത പേസര്‍ ദുശ്മന്ത ചമീറയുടെ പ്രകടനമാണ് മല്‍സരത്തില്‍ ലങ്കയ്ക്കു തിരിച്ചുവരവിന് അവസമൊരുക്കിയത്. 12.4 ഓവറില്‍ മൂന്നു മെയ്ഡനുള്‍പ്പെടെ 47 റണ്‍സ് മാത്രം വഴങ്ങിയാണ് ചമീറ അഞ്ചു വിക്കറ്റ് കടപുഴക്കിയത്. രംഗന ഹെരാത്ത് രണ്ടു വിക്കറ്റ് വീഴ്ത്തി. ഓപണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റില്‍ (50) മാത്രമേ കിവി നിരയില്‍ അര്‍ധസെഞ്ച്വറി തികച്ചുള്ളൂ.
Next Story

RELATED STORIES

Share it