Pravasi

ചപാല ചുഴലി കൊടുങ്കാറ്റ് ഒമാനിലെത്തി

സലാല: അറബിക്കടലില്‍ രൂപംകൊണ്ട ചപാല ചുഴലി കൊടുങ്കാറ്റ് ഒമാന്‍, യമന്‍ തീരങ്ങളില്‍ ആഞ്ഞുവീശുന്നു. കൊടുങ്കാറ്റില്‍ യമനിലെ സൊകോത്ര ദ്വീപില്‍ ഒരാള്‍ മരിച്ചതായി അധികൃതര്‍ അറിയിച്ചു. 10 പേര്‍ക്ക് പരിക്കുണ്ട്. 20 ഓളം വീടുകള്‍ തകര്‍ന്നു. അതേ സമയം ദ്വീപില്‍ മൂന്നുപേര്‍ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുകളുണ്ട്.

ചപാല ചുഴലി കൊടുങ്കാറ്റിന്റെ ഭാഗമായി ഇന്നലെ ഒമാനിലെ സലാലയിലും പരിസരപ്രദേശങ്ങളിലും ആലിപ്പഴ വര്‍ഷത്തോടെയുള്ള കനത്ത മഴ ലഭിച്ചു. സലാലയ്ക്കു സമീപമുള്ള ഹല്ലാനിയ ദ്വീപില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചിരിക്കുകയാണ്. ദോഫാര്‍ പ്രവിശ്യയിലുള്ള 23 വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. വിദ്യാലയങ്ങളെ ഒമാന്‍ സര്‍ക്കാര്‍ അഭയകേന്ദ്രങ്ങളാക്കി മാറ്റിയിട്ടുണ്ട്. മണിക്കൂറില്‍ 166 കിലോ മീറ്റര്‍ വേഗതയിലുള്ള അഞ്ച് വിഭാഗത്തിലുള്ള കാറ്റ് ഒമാന്‍ തീരത്തെത്തിയപ്പോള്‍ വേഗത കുറഞ്ഞ്് വിഭാഗം നാലില്‍ എത്തി. ജനങ്ങളുടെ സുരക്ഷ ഒരുക്കാനും കൊടുങ്കാറ്റിനെ നേരിടാനും ഒമാന്‍ സര്‍ക്കാര്‍ ഉന്നതതല യോഗം വിളിച്ചിരുന്നു. ഏത്് പ്രതിസന്ധിയും നേരിടാന്‍ വാര്‍ത്താവിതരണ മന്ത്രാലയം ജീവനക്കാര്‍ക്ക്്് അതീവ സുരക്ഷാ നിര്‍ദേശം നല്‍കിയിട്ടുണ്ട്്്.

സലാല തുറമുഖത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും ഇന്നലെ മുതല്‍ നിര്‍ത്തിവച്ചിരിക്കുന്നതായി അധികൃതര്‍ അറിയിച്ചു. ഓരോ 3 മണിക്കൂറിലും തങ്ങള്‍ കാലാവസ്ഥ വിലയിരുത്തുന്നുണ്ടെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. കനത്ത മഴയെ തുടര്‍ന്ന്്് സലാല നഗരത്തിലെ ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്്്. വുസ്ത മേഖലയിലെ അല്‍ ജസര്‍ പ്രദേശത്തുള്ള മരൂഭൂമികളിലെ അരുവികള്‍ കര കവിഞ്ഞ്്് ഒഴുകുന്നുണ്ട്. ചുഴലി കൊടുങ്കാറ്റിനെ തുടര്‍ന്ന്്് തിരമാലകള്‍ 33 അടി വരെ ഉയരാന്‍ സാധ്യതയുള്ളത്്‌കൊണ്ട്്് തീരപ്രദേശങ്ങളില്‍നിന്നും ഒരു കിലോ മീറ്റര്‍ വരെ മാറിത്താമസിക്കണമെന്നും മുന്നറിയിപ്പ്്് നല്‍കിയിട്ടുണ്ട്്്. ഒമാന്‍ നാവികസേനയുടെ നിരവധി ബോട്ടുകളും കപ്പലുകളും സലാലയിലെത്തിയിട്ടണ്ട്്്. ചപാല കൊടുങ്കാറ്റ് യുഎഇയെ ബാധിക്കില്ലെന്ന് കാലാവസ്ഥാകേന്ദ്രം അറിയിച്ചിട്ടുണ്ടെങ്കിലും കടലില്‍ പോവുന്നവര്‍ക്ക്്് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്്്.
Next Story

RELATED STORIES

Share it