Flash News

ചപാല കൊടുങ്കാറ്റ് ഭീഷണി: ഒമാനില്‍ ആളുകളെ ഒഴിപ്പിച്ചു. വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.

സലാല: അറേബ്യന്‍ സമുദ്രത്തില്‍ രൂപം കൊണ്ട ചപാല കൊടുങ്കാറ്റ് ഒമാന്‍, യമന്‍ തീര പ്രദേശങ്ങളിലേക്ക് നീങ്ങിയതിനെ തുടര്‍ന്ന്്് ഭാഗമായി ഒമാനിലെ സലാലക്ക് സമീപമുള്ള അല്‍ ഹല്ലാനിയ ദ്വീപില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു. ദോഫാര്‍ പ്രവിശ്യയിലുള്ള 23 വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് ഒമാന്‍ സര്‍ക്കാര്‍ അഭയ കേന്ദ്രങ്ങളാക്കി മാറ്റിയിട്ടുണ്ട്. അതേസമയം ചപാല കൊടുങ്കാറ്റ് യു എ യില്‍ കാര്യമായി നാശമുണ്ടാക്കാനിടയില്ലെന്ന്് നാഷണല്‍ സെന്റര്‍ ഓഫ് മീറ്റീരിയോളജി ആന്‍ഡ് സീസ്‌മോളജി ഏറ്റവുമൊടുവില്‍ അറിയിച്ചിട്ടുള്ളത്്.
കൊടുങ്കാറ്റ് ഇന്ന് രാത്രിയോ നാളെ പുലര്‍ച്ചക്കോ ഒമാന്‍ തീരത്തെത്തുമെന്നാണ് കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചിരുന്നത്്.. മണിക്കൂറില്‍ 166 കിലോ മീറ്റര്‍ വേഗതയിലുള്ള കാറ്റ് ഇപ്പോള്‍ അഞ്ച് വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒമാന്‍ തീരത്ത് അടുക്കുമ്പോള്‍ കാറ്റഗറി മൂന്നില്‍ 111 കിലോ മീറ്റര്‍ വേഗതയായിരിക്കും അനുഭവപ്പെടുക. ജനങ്ങളുടെ സുരക്ഷ ഒരുക്കാനും കൊടുങ്കാറ്റിനെ നേരിടാനും ഒമാന്‍ റോയല്‍ സര്‍ക്കാര്‍ അധികൃതര്‍ ഉന്നത തല യോഗം ചേര്‍ന്നിട്ടുണ്ട്. 2007 ല്‍ ഒമാനില്‍ ആഞ്ഞ് വീശിയ ഗോണു കൊടുങ്കാറ്റിന് ശേഷം ശക്തമായ കൊടുങ്കാറ്റ് വീണ്ടും ഒമാനിലെത്തുന്നത്. ഗോണു കൊടുങ്കാറ്റ് ഒമാനില്‍ വീശിയതിനെ തുടര്‍ന്ന് മലയാളികളടക്കം നിരവധി പേര്‍ മരണപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it