ചന്ദ കൊച്ചാറിനെതിരേ ഐസിഐസിഐയില്‍ പടയൊരുക്കം

ന്യുഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്വകാര്യ മേഖലാ ബാങ്കായ ഐസി ഐസിഐ സിഇഒ ചന്ദ കൊച്ചാറിനെതിരേ ഭരണ സമിതിയില്‍ പടയൊരുക്കമെന്നു റിപോര്‍ട്ട്.
വീഡിയോകോണ്‍ കമ്പനിക്കായി അനധികൃതമായി വായ്പ അനുവദിച്ചെന്ന ആരോപണമാണ് ഭരണസമിതിയിലെ ഒരു വിഭാഗം ചന്ദയ്‌ക്കെതിരേ തിരിയാന്‍ ഇടയാക്കിയതെന്നാണ് റിപോര്‍ട്ടുകള്‍. ചന്ദ കൊച്ചാര്‍ സിഇഒ പദവിയില്‍ തുടരുന്നതില്‍ ഡയറക്ടര്‍മാരില്‍ ചിലര്‍ക്ക് താ ല്‍പര്യമില്ലെന്നും സുചനയുണ്ട്. എന്നാല്‍ ഇതു സംബന്ധിച്ച് പരസ്യ പ്രതികരണം  ലഭ്യമല്ല.
2019 മാര്‍ച്ച് 31 വരെ കാലാവധിയുള്ള ചന്ദ കൊച്ചാറിനെതിരേ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ഭരണസമിതി ഈ വാരം യോഗം ചേരുമെന്നാണു വിവരം.
വീഡിയോകോണ്‍ ചെയര്‍മാന്‍ വേണുഗോപാല്‍ദത്ത്, ചന്ദ കൊച്ചറിന്റെ ഭര്‍ത്താവ് ദീപക് കൊച്ചാര്‍ എന്നിവര്‍ ഡയറക്ടര്‍മാരായ കമ്പനിക്ക് കോടികള്‍ അനധികൃതമായി വായ്പ അനുവദിക്കാന്‍ ഇടപെടല്‍ നടത്തിയെന്നാണു ചന്ദകൊച്ചാറിനെതിരേയുള്ള ആരോപണം. അന്വേ ഷണം പുരോഗമിക്കുകയാണ്.
Next Story

RELATED STORIES

Share it