ചന്ദ്രശേഖറിനുമേല്‍ ചാര്‍ത്തിയ എന്‍എസ്എ പിന്‍വലിക്കുക: മുഹമ്മദലി ജിന്ന

ന്യൂഡല്‍ഹി: ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് രാവണിന്‍മേല്‍ ചാര്‍ത്തിയ എല്ലാ ദേശദ്രോഹക്കുറ്റങ്ങളും നാഷനല്‍ സെക്യൂരിറ്റി ആക്റ്റും (എന്‍എസ്എ) പിന്‍വലിക്കണമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ജനറല്‍ സെക്രട്ടറി എം മുഹമ്മദലി ജിന്ന ആവശ്യപ്പെട്ടു. വിവിധ ദലിത്-പിന്നാക്ക വിഭാഗങ്ങള്‍
ന്യൂഡല്‍ഹി അംബേദ്കര്‍ ഓഡിറ്റോറിയത്തില്‍  സംഘടിപ്പിച്ച നാഷനല്‍ സ്ട്രാറ്റജിക് കോണ്‍ഫറന്‍സില്‍ പങ്കെടുക്കവെയാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്. ആദിവാസി, ദലിത്, മുസ്‌ലിം മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്കെതിരേയുള്ള എല്ലാ അതിക്രമങ്ങളും നിര്‍ത്തലാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ജാതിയുടെയും മതത്തിന്റെയും പേരിലുള്ള അക്രമങ്ങള്‍ക്കെതിരേ ശബ്ദമുയര്‍ത്തി ഒറ്റക്കാരണംകൊണ്ട് നമ്മുടെ സഹോദരങ്ങള്‍ അടിച്ചമര്‍ത്തപ്പെടുക എന്നതു വളരെയധികം ദുഃഖകരമാണ്. നമ്മളെ ശക്തിപ്പെടുത്താനുള്ള ചെറിയ ശ്രമം പോലും അതിശക്തമായി അമര്‍ച്ചചെയ്യപ്പെടുന്നുവെന്നും ജിന്ന പറഞ്ഞു.  രാഷ്ട്രീയ ദലിത് മഹാസഭ, ഓള്‍ ഇന്ത്യ ദലിത് റൈറ്റ് ഫെഡറേഷന്‍, എ പി ഭവാന്‍, എസ്‌സി, എസ്ടി വെല്‍ഫെയര്‍ അസോസിയേഷന്‍, പഞ്ചാബ് എസ്‌സി/ബിസി എംപ്ലോയീസ് ഫെഡറേഷന്‍, ഭീം ആര്‍മി (ഹരിയാന), ദ ഗ്രേറ്റ് അംബേദ്കര്‍ യുവ സംഘാതന്‍, സംത സമാജ് സംഘ്, ജയ് ഭീം യുവസേന, ഭാരതീയ കാമി ഉന്ന്യാന്‍ പരിഷത്, ദലിത് ആക്റ്റിവിസ്റ്റ് ഭൂമി അധികാര്‍ ആന്ദോളന്‍, അഖില ഭാരതീയ എംഎന്‍ആര്‍ഇജിഎ മസ്ദൂര്‍ യൂനിയന്‍ , ഒബിസി മുക്തിമോര്‍ച്ച , സത്‌നാമി യുവ മഞ്ച്   സംഘടനകള്‍ ചേര്‍ന്നാണ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചത്.
Next Story

RELATED STORIES

Share it