Flash News

ചന്ദ്രശേഖര്‍ ആസാദിനെ വിടാതെ യുപി സര്‍ക്കാര്‍



ലഖ്‌നോ: പ്രമുഖ ദലിത് നേതാവ് ചന്ദ്രശേഖര്‍ ആസാദിനോടുള്ള പ്രതികാര നടപടി അവസാനിപ്പിക്കാതെ യോഗി ആദിത്യനാഥ് ഭരണകൂടം. രാവണ്‍ എന്ന അപരനാമത്തിലറിയപ്പെടുന്ന ആസാദിനു നാലു കേസുകളില്‍ സുപ്രിംകോടതി ജാമ്യമനുവദിച്ചെങ്കിലും ജയിലില്‍ നിന്നു പുറത്തിറങ്ങുന്നതിനു മുമ്പായി ഭരണകൂടം അദ്ദേഹത്തിനുമേല്‍ എന്‍എസ്എ ചുമത്തി. വിചാരണകൂടാതെ ഒരുവര്‍ഷം വരെ തടവിലിടാവുന്ന നിയമമാണിത്. ആസാദിന്റെ നേതൃത്വത്തിലുള്ള ഭീംസേനക്ക് യുപിയില്‍ സ്വാധീനം വര്‍ധിക്കുന്നതില്‍ പരിഭ്രാന്തരായിട്ടാണ് ബിജെപി ഭരണകൂടം ജൂണില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ദലിത്-ഠാക്കൂര്‍ സംഘര്‍ഷത്തിന് പ്രേരിപ്പിച്ചു എന്നതായിരുന്നു കുറ്റം. ദലിതുകളും മുസ്‌ലിംകളും കൈകോര്‍ക്കണമെന്നാവശ്യപ്പെടുന്ന ഭീംസേനയുടെ വളര്‍ച്ച ബിഎസ്പിയും ആശങ്കയോടെയാണ് കാണുന്നത്. ജയിലില്‍ വച്ച് ആസാദിനെ ആക്രമിക്കാന്‍ ഹിന്ദുത്വ അക്രമികള്‍ ശ്രമിച്ചത് വന്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു.
Next Story

RELATED STORIES

Share it