ചന്ദ്രശേഖര്‍ ആസാദിനെ ഉടന്‍ വിട്ടയക്കണം: ആംനസ്റ്റി

ലഖ്‌നോ: ജയിലില്‍ കഴിയുന്ന ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ ഉടന്‍ വിട്ടയക്കണമെന്ന് ആംനസ്റ്റി ഇന്റര്‍ നാഷനല്‍ ഇന്ത്യ. സഹാറന്‍പൂര്‍ കലാപവുമായി ബന്ധപ്പെട്ടു ഹിമാചല്‍ പ്രദേശിലെ ഡല്‍ഹൗസിയില്‍ നിന്നു കഴിഞ്ഞവര്‍ഷം എട്ടിനാണ് ആസാദിനെ അറസ്റ്റ് ചെയ്തത്. ആറു മാസം ജയിലില്‍ പാര്‍പ്പിച്ച ശേഷം അദ്ദേഹത്തിനെതിരേ ദേശീയ സുരക്ഷാ നിയമം ചുമത്തി. മനുഷ്യാവകാശ ആശങ്കകള്‍ പരിഹരിക്കുന്നതിനേക്കാള്‍ യുപി സര്‍ക്കാരിനു താല്‍പര്യം വിയോജിക്കുന്നവരെ അടിച്ചമര്‍ത്താനാണെന്ന് ആസാദിന്റെ തടങ്കല്‍ തെളിയിക്കുന്നുവെന്ന് ആംനസ്റ്റ് ഇന്ത്യ പ്രോഗ്രാം ഡയറക്ടര്‍ അസ്മിത ബസു വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ഭീം ആര്‍മി അധ്യക്ഷന്‍ വിനയ് ആന്‍സിങ് പങ്കെടുത്തു. ആസാദിനെ വിട്ടയക്കാനുള്ള ആംനസ്റ്റിയുടെ പ്രചാരണത്തിന് 1,40,000ലേറെ ഇന്ത്യക്കാരുടെ പിന്തുണയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it