ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ ഇനി നീന്തല്‍ പരിശീലനവും

തിരുവനന്തപുരം: കായിക പരിശീലനത്തിനൊപ്പം ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തില്‍ ഇനി നീന്തല്‍ പരിശീലനവും. ദേശീയ ഗെയിംസിനോട് അനുബന്ധിച്ച് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തിയ ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തില്‍ സ്വിമ്മിങ് പൂള്‍ കൂടി നിര്‍മിക്കാനാണ് പുതിയ തീരുമാനം. നിലവിലെ സ്‌ക്വാഷ് സ്റ്റേഡിയത്തിനു സമീപത്തായാണ് പുതിയ സ്വിമ്മിങ് പൂള്‍ വരുന്നത്. 1.5 കോടി രൂപയാണ് കുളത്തിന്റെ നിര്‍മാണച്ചെലവു പ്രതീക്ഷിക്കുന്നത്. കുളം നിര്‍മാണത്തിനുള്ള ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. ടെന്‍ഡര്‍ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി ഈമാസം 15 ആണ്. കായിക വകുപ്പിനു കീഴിലുള്ള സ്‌മൈല്‍ പദ്ധതിയുടെ ഭാഗമായാണ് ഒന്നരക്കോടി രൂപ ചെലവില്‍ 25 മീറ്റര്‍ നീളമുള്ള നീന്തല്‍ക്കുളം നിര്‍മിക്കുന്നത്. 2ടെന്‍ഡര്‍ പൂര്‍ത്തിയായി നിര്‍മാണം തുടങ്ങിയാല്‍ മൂന്നു മാസംകൊണ്ട് പണി പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. പുതിയ നീന്തല്‍കുളം കൂടി ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിനു സ്വന്തമാവുന്നതോടെ തലസ്ഥാനത്തിന്റെ കായികമേഖലയ്ക്ക് ഇത് പുത്തന്‍ ഉണര്‍വേകും. മാത്രമല്ല സ്റ്റേഡിയത്തില്‍ മറ്റ് കായിക പരിശീലനങ്ങള്‍ക്കു വരുന്നവര്‍ക്കും നീന്തല്‍ പരിശീലനം നടത്താന്‍ കഴിയും.
Next Story

RELATED STORIES

Share it