thrissur local

ചന്ദ്രബോസ് വധക്കേസ്: കൊലപാതകശ്രമമെന്ന് വരുത്താന്‍ ശ്രമിച്ചെന്ന് പ്രതിഭാഗം; ഇല്ലെന്ന് സിഐ

തൃശൂര്‍: ചന്ദ്രബോസ് വധക്കേസില്‍ കൊലപാതകശ്രമമാണെന്നു വരുത്തിത്തീര്‍ക്കാന്‍ സംഭവദിവസം തന്നെ നീക്കം നടന്നതായി പ്രതിഭാഗം. ഇന്നലെ അന്വേഷണോദ്യോഗസ്ഥനെ ക്രോസ് വിസ്താരം ചെയ്യുമ്പോഴായിരുന്നു പ്രതിഭാഗം അഭിഭാഷകന്റെ ആരോപണം. അന്വേഷണം തുടങ്ങിയ അന്നുതന്നെ ഇത് ആക്‌സിഡന്റല്ല, കൊലപാതകമാണെന്നു വരുത്താന്‍വേണ്ടി ജനുവരി 29 ന് സാക്ഷികളായ രഞ്ജിന്റെയും ഉണ്ണികൃഷ്ണന്റെയും മൊഴി രേഖപ്പെടുത്തിയെന്നായിരുന്നു ആരോപണം.
ചന്ദ്രബോസിന്റെ ഭാര്യ ജമന്തിയെ സാക്ഷിയാക്കിയതും ഇതേ ലക്ഷ്യമായിരുന്നുവെന്നു വരുത്താനായിരുന്നു. പ്രതിയാക്കാതിരിക്കണമെങ്കില്‍ പോലിസ് പറയുന്നതുപോലെ മൊഴിനല്‍കണമെന്ന് നിഷാമിന്റെ ഭാര്യ അമലിനെ ഭീഷണിപ്പെടുത്തിയതായും പ്രതിഭാഗം ആരോപിച്ചു. എന്നാല്‍ സാക്ഷിയായ അന്വേഷണോദ്യോഗസ്ഥന്‍ ഇത് നിഷേധിച്ചു. ചാവക്കാട് സബ് ജയിലില്‍ ആയിരുന്ന പ്രതിയെ മെഡിക്കല്‍ കോളജില്‍ വൈദ്യപരിശോധന നടത്തിയപ്പോള്‍ ചെവിക്കും മറ്റും പരിക്കുള്ളതായി റിപോര്‍ട്ടുണ്ടായിട്ടും അന്വേഷണോദ്യോഗസ്ഥര്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യേണ്ടെന്നു തീരുമാനിച്ചു.
പ്രതിയുടെ ഭാര്യയോട് തോക്കെടുത്തുകൊണ്ടുവരാന്‍ പറഞ്ഞതായി സാക്ഷിമൊഴികളില്ലെന്നും കളവായി ചേര്‍ത്തതാണെന്നും അത് കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിയായിരുന്നുവെന്നും പ്രതിഭാഗം ആരോപിച്ചപ്പോഴും സിഐനിഷേധിച്ചു. ക്രോസ് വിസ്താരം ഇന്നു രാവിലെ 10ന് തുടരും. പ്രതിഭാഗത്തിനുവേണ്ടി അഡ്വ. ബി രാമന്‍പിള്ള, എ മുഹമ്മദ്, സുനില്‍ എം പിള്ള, പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സി പി ഉദയഭാനു, സി എസ് ഋത്വിക്ക്, ടി എസ് രാജന്‍, സലില്‍ നാരായണന്‍ ഹാജരായി.
Next Story

RELATED STORIES

Share it