ചന്ദ്രബോസ് വധം: വിധി 20ന്

തൃശൂര്‍: ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസ് വധക്കേസില്‍ അന്തിമവാദം പൂര്‍ത്തിയായി. കേസില്‍ 20നു ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതി വിധി പറയും. 79 ദിവസത്തെ വിചാരണയ്‌ക്കൊടുവിലാണ് കേസില്‍ വാദം പൂര്‍ത്തിയായി വിധി പറയാനൊരുങ്ങുന്നത്. പോസ്റ്റ്‌മോര്‍ട്ടം സിഡി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പരാതി 15നു സുപ്രിംകോടതി പരിഗണിക്കുന്നുണ്ട്. ഇതും കൂടി കണക്കിലെടുത്താണ് വിധി പറയുന്നത് 20ലേക്കു മാറ്റിയത്.
Next Story

RELATED STORIES

Share it