ചന്ദ്രബോസ് വധം: നിഷാമിന്റെ ഹരജി സുപ്രിംകോടതി തള്ളി

ന്യൂഡല്‍ഹി: ചന്ദ്രബോസ് വധക്കേസിന്റെ വിചാരണ നടപടികള്‍ സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുഖ്യപ്രതിയായ വിവാദ വ്യവസായി നിഷാം നല്‍കിയ ഹരജി സുപ്രിംകോടതി തള്ളി. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഹരജി തള്ളിയത്. കേസിന്റെ അന്തിമ വാദം തൃശൂര്‍ വിചാരണ കോടതിയില്‍ പൂര്‍ത്തിയാവാനിരിക്കെയാണ് നിഷാം സുപ്രിംകോടതിയെ സമീപിച്ചത്. വിചാരണ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് നിഷാം നല്‍കിയിട്ടുള്ള മറ്റൊരു അപേക്ഷ അടുത്തയാഴ്ച സുപ്രിംകോടതി പരിഗണിക്കും. അപേക്ഷയില്‍ വാദം കേള്‍ക്കാമെന്ന് കോടതി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
Next Story

RELATED STORIES

Share it