thrissur local

ചന്ദ്രബോസ് വധം: അഭിഭാഷകന്റെ വാക്കുകള്‍ നോവിച്ചു; വിസ്താരത്തിനിടെ സാക്ഷി വിതുമ്പി

തൃശൂര്‍: സാക്ഷി കളവു പറയാന്‍ മടിക്കാത്തയാളെന്നു പ്രതിഭാഗം. അഭിഭാഷകന്റെ വാക്കുകള്‍ നോവിച്ച സാക്ഷി പ്രിന്‍സ് എബ്രഹാം കോടതിയില്‍ സാക്ഷിക്കൂട്ടിലിരുന്ന് വിതുമ്പി. ചന്ദ്രബോസ് വധക്കേസിന്റെ വിസ്താരത്തിനിടയില്‍ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് സാക്ഷിയുടെ കണ്ണുനീര്‍ വീണത്. ക്രോസ് വിസ്താരം അവസാനിക്കാനിരിക്കെ ഒമ്പതാംസാക്ഷിയുടെ മൊഴികളില്‍ പിടിച്ചാണ് പ്രതിഭാഗം ഈ പരാമര്‍ശം നടത്തിയത്.
വിതുമ്പിക്കരഞ്ഞ സാക്ഷിയെ കുറച്ചു നേരത്തിനുശേഷമാണ് പ്രോസിക്യൂഷന്‍ റീ എക്‌സാം ചെയ്തത്. സംഭവം കോടതിയില്‍ ആശ്ചര്യവും നിശബ്ദതയും നിറച്ചു. തുടര്‍ന്ന് പ്രതിഭാഗം സാക്ഷിയോട് ഖേദം പ്രകടിപ്പിച്ചു.
ജഡ്ജി കെ പി സുധീര്‍ സാക്ഷിയെ ആശ്വസിപ്പിക്കുകയും ചെയ്തു. കൃത്യം നടന്ന ദിവസത്തെ സംഭവങ്ങളെക്കുറിച്ചുള്ള സാക്ഷിമൊഴികളില്‍ വിടവുകളുണ്ടാക്കാനായിരുന്നു പ്രതിഭാഗത്തിന്റെ ശ്രമം. ഫഌറ്റില്‍നിന്ന് ഇറങ്ങിവന്നതും സമയത്തിലെ വ്യത്യാസങ്ങളും മൊബൈല്‍ ഫോണ്‍ വച്ചതും എല്ലാം ചോദ്യങ്ങളായി.
സാക്ഷിയെ വഴിതെറ്റിക്കാനും പ്രതിഭാഗത്തിനു അനുകൂലമായ മറുപടി ലഭിക്കാനും വേണ്ടി തിരിച്ചും മറിച്ചും ഒരേ ചോദ്യം പലവിധത്തില്‍ ചോദിക്കുകയായിന്നു.
ഒരുവേള സാക്ഷി തങ്ങള്‍ താഴേക്ക് വന്നത് ഒരാളെ സഹായിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ്, ഇതേപോലെ ക്രോസ് ചെയ്യുകയാണെങ്കില്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ താഴെ വരില്ലെന്നു പറയുകയും ചെയ്തു. തിരുവല്ല സ്വദേശിയായ പ്രിന്‍സ് എബ്രഹാം യു കെയില്‍നിന്ന് മൈനിങ് എന്‍ജിനീയറിങ് പാസായിട്ടുണ്ട്. ശോഭാ സിറ്റിയിലെ ഫഌറ്റില്‍ താമസക്കാരനായ പ്രിന്‍സിന് ക്വാറി-ക്രഷര്‍ ബിസിനസാണ്.
Next Story

RELATED STORIES

Share it