kasaragod local

ചന്തേര ഇസ്സത്തുല്‍ ഇസ്്‌ലാം സ്‌കൂളിന് ജില്ലയിലെ മികച്ച പിടിഎയ്ക്കുള്ള അവാര്‍ഡ്

തൃക്കരിപ്പൂര്‍: ചന്തേര ഇസ്സത്തുല്‍ ഇസ്്‌ലാം എല്‍പി സ്‌കൂളിനെ തേടി വീണ്ടും അംഗീകാരമെത്തി. മികവോടെ പ്രവര്‍ത്തിക്കുന്ന അധ്യാപക രക്ഷാകര്‍തൃ സമിതിക്ക് വിദ്യാഭ്യാസ വകുപ്പ് ഏര്‍പ്പെടുത്തിയ ബെസ്റ്റ് പിടിഎ അവാര്‍ഡാണ് വിദ്യാലയത്തെ തേടിയെത്തിയത്.
ചന്തേര മുസ്്‌ലിം ജമാഅത്ത് കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എയ്ഡഡ് എല്‍പി സ്‌കൂളിന്   ജനനകീയ കൂട്ടായ്മയുടെ കരുത്താണ് വീണ്ടും അംഗീകാരത്തിന്റെ തിളക്കമേകിയത്. പ്രൈമറി വിഭാഗത്തില്‍  കാസര്‍കോട് ജില്ലയില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കിയ ഈ വിദ്യാലയം സംസ്ഥാനതലത്തില്‍ ജില്ലയെ പ്രതിനിധീകരിക്കും. വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച ഹരിതവിദ്യാലയം റിയാലിറ്റി ഷോയില്‍ സംസ്ഥാനതലത്തില്‍ മൂന്നാം സ്ഥാനം നേടിയ ഇസ്സത്തുല്‍ ഇസ്‌ലാം എഎല്‍പിഎസിന് ഇരട്ടി മധുരമായി പിടിഎ അവാര്‍ഡ് നേട്ടം.
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ കുട്ടികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവാണ് വിദ്യാലയത്തില്‍ ഉണ്ടായത്. അംഗീകാരം നഷ്ടപ്പെടുന്ന നിലയില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റ വിദ്യാലയത്തില്‍ പ്രീ പ്രൈമറി ഉള്‍പ്പെടെ ഇപ്പോള്‍ 350 കുട്ടികള്‍ പഠിക്കുന്നു. ജെവവൈധ്യ ഉദ്യാനം, ക്ലാസ് ലൈബ്രറികള്‍, തുറന്ന ലൈബ്രറികള്‍, ഫോട്ടോ ഗാലറി, സാഹോദര്യം ഊട്ടി ഉറപ്പിക്കുന്ന തരത്തിലുള്ള ആഘോഷങ്ങള്‍,
ആഴ്ച നക്ഷത്രം ക്വിസ്, പത്രക്വിസ്, ശാസ്ത്ര, ഗണിത ശാസ്ത്ര, പ്രവൃത്തി പരിചയ ക്ലബ് പ്രവര്‍ത്തനങ്ങള്‍, വായനാപ്പന്തല്‍, ഐടി അധിഷ്ഠിത പഠനസഹായികള്‍, ആകര്‍ഷകമായ സ്‌കൂള്‍ പരിസരം എന്നിവയെല്ലാം ഒരുക്കുന്നതില്‍ പിടിഎ നടത്തിയ ഇടപെടലുകള്‍ ഏറെ ശ്രദ്ധിക്കപെട്ടിരുന്നു. വിദ്യാലത്തില്‍ നടക്കുന്ന ഏതൊരു പരിപാടിയും സ്വന്തം വീട്ടിലെ വിശേഷാല്‍ ചടങ്ങുപോലെ ഏറ്റെടുത്തു നടത്തുന്ന അധ്യാപകരുടെയും രക്ഷിതാക്കളുടെയും സമര്‍പ്പണത്തിനുള്ള അംഗീകാരമാണ് ഈ അവാര്‍ഡ് നേട്ടമെന്ന് സ്‌കൂള്‍ മാനേജര്‍ ടി കെ പൂക്കോയ തങ്ങള്‍, പിടിഎ പ്രസിഡന്റ് എം ബാബു, പ്രധാനാധ്യാപിക സി എം മീനാകുമാരി എന്നിവര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it